പ്രിയങ്കരങള്‍

ചിരട്ടക്കരിയിട്ട ഇറയങളില്‍ അത്തള പിത്തള ചൂലാപ്പി കളിച്ചിരുന്നപ്പോള്‍ ഞാന്‍ തിരിച്ചറിയാതെ പോയ സ്നേഹം…

ഉച്ചത്തിലാട്ടിയ ഊഞാലില്‍ താഴെവീഴാതെന്നെ മുറിക്കിപ്പിടിച്ചിരുന്ന സ്നേഹം…

പൊഴിഞു വീണ അരിനെല്ലിക്കയും, അരിവെള്ളരിയും പാതിയായെനിക്ക് തന്ന സ്നേഹം…

അതാണെന്നുമെന്നും എന്റെ പ്രിയങ്കരമായ പ്രണയം.

 

Published in: on ജനുവരി 19, 2012 at 2:45 pm  ഒരു അഭിപ്രായം ഇടൂ  

അവസാനത്തെ അവസരം

ഞാന്‍ നിന്നെ അറിയുന്നില്ലെന്ന് തോന്നിയോ…
ഞാന്‍ നിന്നെ സ്നേഹിച്ചതില്ലെന്ന് തോന്നിയോ…
ഞാന്‍ നിന്നെ വേദനിപ്പ്പിച്ചെന്ന് തോന്നിയോ…
എന്റെ ചുമ്പനങ്ങള്‍ മരവിച്ചതാണെന്ന് തോന്നിയോ…
തുറന്നു പറയുക,
നിനക്ക്‌ പശ്ചാത്തപിക്കാന്‍ ഇനിയൊരവസമില്ല,
പ്രകാശത്തിന്റെ മറുകരയിലേക്ക്‌ ഞാന്‍ യാത്രയാവുകയാണ്‌,
ഇരുട്ടിലെന്നെയറിയാന്‍ ആരുമുണ്ടാകില്ലെന്ന പ്രതീക്ഷയില്‍.

കൂട്ടുകാരി

ഇടവഴിയിലെ ചുമന്ന ചെളിവെള്ളത്തില്‍ കാലുകൊണ്ടു പടക്കം പൊട്ടിക്കാന്‍… 

ചേറ്‌ തേച്ചു മിനുക്കിയ വരമ്പിന്‍ സുഷിരങ്ങളില്‍നിന്നും തലയിടുന്ന കക്കകളെ നോക്കിച്ചിരിക്കാന്‍… 

വര്‍ഷമാസങ്ങളില്‍ നിറയുന്ന ചാലില്‍ വരിയിടുന്ന തുപ്പലം കൊത്തികളെ ശല്യപ്പെടുത്താന്‍… 

കടപ്ലാവിന്റെ തണലില്‍ ഞാന്‍ കെട്ടിയൊരൂഞ്ഞാലില്‍ ഇരുത്തിയാട്ടാന്‍…. 

പൂഴിമണല്‍ ചോറും, വെളിവെള്ളം സാമ്പാറും, ശീമയിലപ്പൊരിയലുമുണ്ടാക്കി, അഛനുമമ്മയും കളിക്കാന്‍… 

എനിക്കൊരു കൂട്ടുകാരിയെ കിട്ടി…

കാട്ടുതീ!

കാട്ടുതീ ജീവിതത്തിലുമുണ്ട്‌. 
സ്വച്ഛശാന്തങ്ങളായവയെല്ലാം കരിച്ചില്ലാതാക്കുന്ന, 
ഭാഗ്യമുള്ളവര്‍ മാത്രം പുതുനാമ്പുകളായ്‌ മുളക്കാന്‍ വിധിക്കപ്പെടുന്ന, 
അസഹ്യമായ തീ!

Published in: on നവംബര്‍ 7, 2010 at 4:16 pm  ഒരു അഭിപ്രായം ഇടൂ  

നേരമായ്‌…

ശോഷിച്ച കോശങ്ങളനുസരണ കാട്ടാതെ,
മോഹിച്ച സ്വപ്നങ്ങള്‍ കരുണകാട്ടാതെ,
കൊഴിഞ്ഞു വീഴാന്‍.
നിന്നെയിക്കിളികൂട്ടാനെത്തുന്ന കാറ്റിനാലാ-
രോരുമറിയാതെ പറന്നിറങ്ങാന്‍.

നേരമായ്‌,
നിന്‍ കാല്‍ചുവട്ടിലെന്നും,
ചുമ്പിച്ചുറങ്ങാന്‍,
നിന്‍ ജീവനാടിതന്‍ വിശപ്പടക്കാന്‍,
നിന്‍ ഭോജ്യമായ്‌ അടിഞ്ഞുചേരാന്‍.

നേരമായ്‌,
ഒരുനാള്‍ നിന്റെ ശിഖരങ്ങളില്‍,
നീപോലുമറിയാതെ പുനര്‍ജ്ജനിക്കാന്‍,
കൂവളത്തിലായ്‌ പുണര്‍ന്നുറങ്ങാന്‍.

Published in: on മാര്‍ച്ച് 16, 2009 at 11:58 am  അഭിപ്രായങ്ങള്‍ (3)  
Follow

Get every new post delivered to your Inbox.