പനിനീർ പൂവ്

ഒന്നുറപ്പാണ്.
നിന്റെ തലയറുക്കപ്പെടും.

ഒന്നെയിനിയറിയേണ്ടതുള്ളൂ..
അവളുടെ മൃദുലമാം അധരങ്ങളോ,
അതികായൻമ്മാരുടെ മാറിന്റെ മണമോ,
തീപ്പെട്ടവന്റെയലങ്കാരമോ…
ഏതാണ് നിന്റെ ശവമഞ്ചം ?

Advertisements

നിന്നെയെന്തിനു കൊള്ളാം?

കുരക്കാനറിയുമോ?
കഥയറിയാതെയാട്ടം കാണാനെത്തുന്ന പൂവന്‍ കൂട്ടത്തെ നോക്കി,
ശബ്ദവും ഉമിനീരും മോഷ്ടിച്ച് നുണ തുപ്പുന്ന വടിതാങിയെ വായോട് ചേര്‍ത്ത് കുരക്കാനറിയുമോ?

തലോടാനറിയുമോ?
രോഷവും, കാമവും, ഭാവവും വെള്ളമറയിട്ട് ചുറ്റി,
ചെയ്യുന്ന പാപങ്ങള്‍ കണ്ണടച്ചിരുട്ടാക്കി, ഉണങിയ ഹ്രിദയങളെ മാറോട് ചേര്‍ത്ത് തലോടാനറിയുമോ?

ചിരിക്കാനറിയുമോ?
തിന്നുതീര്‍ടത്തൊരങ്കാരങ്ങള്‍ കക്ഷത്തിലാക്കി,
കാലം വിഴുപ്പെറുക്കിയ കമ്പിയിഴകള്‍ക്കിടയിലൂടെ, ഇന്നലെവരെയെന്നെ പ്രിയനാക്കിയവരെ നോക്കി ചിരിക്കാനറിയുമോ?

സൗന്ദര്യമോഹം

കാലമെമ്പൊട്ടൊഴിഞ്ഞീടിലുമറിഞീല
കാതലാമെൻ സൗന്ദര്യമോഹം

ഇമയിളകാതെയാനന്ദംപൂണ്ടൊരവൾതൻ കാന്തിയോ
ഇണമുറിയാതവൾപാടും കോകിലപ്രിയയോ
നാസികാഭ്രമമായവൾതൻ കേശതൈലമോ
നമ്രഭാരമേറ്റവൾതൻ അധരമധുവോ

കാലമെമ്പൊട്ടൊഴിഞ്ഞീടിലുമറിഞീല
കാതലാമെൻ സൗന്ദര്യമോഹം

അഹങ്കാരത്തിന്റെ…

അഹങ്കാരത്തിന്റെ പണച്ചില്ലകൾ കെട്ടിയൊരേറുമാടത്തിൽ
ഇണക്കിളിയുടെ കൊച്ചു സ്വപ്ങ്ങള്‌ക്കുമേലെ സിംഹഗർജ്ജനം നടത്തുന്നതാവരുത്
ദൈവം മീശമുളപ്പിക്കാൻ അനുവദിച്ചുതന്നൊരാണത്തം.

നിലാവെട്ടം പോലുമില്ലാത്ത ദുഖങ്ങളുടെയിരുളിൽ
ഒരുചെറു മെഴുതിരി വെട്ടമെങ്കിലുമേന്തി മുന്നേ നടക്കണം.
മറുകയ്യിൽ അവളുടെ വിരൽ പിടിച്ച്.

മുന്നേ നടന്നവര്‍

എന്റെ വഴികളും ഒട്ടും വെത്യസ്ഥമല്ല.
കടപ്പട്ട വെച്ചുണ്ടാക്കിയ ഊഞാലില്‍ ഉച്ചത്തിലാടുമ്പോള്‍,
ഭാരമില്ലാതാവുന്നൊരാ ചെറുമാത്രയില്‍
കയറില്‍ നിന്നും കൈവിടാനും,
നിലാകാശത്തിന്റെ ഭാഗമായങിനെ
പറന്നു നടക്കനും ഞാനാഗ്രഹിച്ചിരുന്നു.

പലവശങളില്‍ നിന്നും എന്നെ മുറുക്കി വലിക്കുന്ന വടങള്‍
മോഹങള്‍, ശാപങള്‍…
അവരെ അറുത്തെറിയാനുള്ള കഴിവെനിക്കില്ല.

എനിക്ക് മുന്നേ നടന്നവരെപ്പോലെ ഞാനും.

ദരിദ്രന്‍

മുഘമൊരു തുറന്ന പുസ്തകമാക്കുന്നവര്‍ക്കിടയില്‍,
പുതുതായൊന്നും പരസ്യപ്പെടുത്താനില്ലാത്ത ഞാന്‍
ഒരു ദരിദ്രനാണെന്ന് തോന്നിപ്പോകുന്നു.

എന്റെ വലിപ്പങള്‍ വിതറാനും,
അതു കണ്ടസൂയപ്പെടുന്നവരുടെ ‘ലൈക്ക്’ കിട്ടാനും,
എന്റെ ജീവിതത്തിലൊന്നും സംഭവിക്കുന്നില്ലെന്ന തോന്നല്‍,
എന്നെ ദരിദ്രനാക്കുന്നു.

നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യം

പുകഴ്പ്പാട്ടുകളവള്‍ക്കവിശ്വസനീയങ്ങളായാലോ…
കളിയാക്കലുകള്‍ ഒരുപക്ഷേ സത്യമാണെന്ന് തോന്നിയാലോ…

അനാവശ്യമായ ആദരവിനാല്‍ നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യമാണ്‌ ദാമ്പത്യം.