എന്റെ രഹസ്യം പൊളിഞ്ഞു (അനുഭവകഥ)

അഞ്ചാം ക്ലാസില്‍ നിന്നും ആറിലേക്ക്‌ അപ്ഗ്രേഡായ കാലം. അന്നൊക്കെ എന്നും വൈകീട്ട്‌ അമ്പലക്കുളത്തിലെ കുളി ഒഴിച്ചുകൂടാനാവാത്തതായിരുന്നു. വൃത്തിയാവുക എന്നതിലുപരി, പലതരത്തിലുള്ള ജലകേളികളില്‍ പങ്കെടുക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. അരയില്‍, നിക്കറിന്‌ മുകളില്‍ കെട്ടിവെച്ച തോര്‍ത്ത്‌ മുണ്ടുമായി കാരൂരിന്റെ പല ഭാഗത്തുനിന്നും പിള്ളേര്‍ എത്തും… പിന്നെ ഒരു ഒന്ന് രണ്ട്‌ മണിക്കൂര്‍ മരണ കളികളാണ്‌. അതു കഴിയുമ്പോ ട്രാക്റ്റര്‍ കയറിയ കണ്ടം പോലെ അമ്പലക്കുളം ആകെ അലമ്പായി കിടക്കും…

ഊളാക്ക്‌ കുത്തല്‍, കുളത്തിലേക്ക്‌ ചാഞ്ഞ്‌ നിക്കുന്ന തെങ്ങിന്റെ മണ്ടയില്‍ നിന്നും ചാടല്‍, ഡബിള്‍ മലക്കം മറഞ്ഞ്‌, പള്ളയടിക്കാതെ സേഫായി ചാടല്‍ അങ്ങനെ മത്സര ഐറ്റംസ്‌ ഒരുപാടാണ്‌. എല്ലാത്തിനും, അതിന്റേതായ ഭവിഷ്യത്തുകളും ഉണ്ടായിരുന്നു. പള്ളയടിച്ചൊ, പുറം അടിച്ചോ ഉയരത്തില്‍ നിന്നും വീണാല്‍ കിട്ടുന്ന സുഖം അനുഭവിക്കതെ അറിയാന്‍ യാതൊരു നിവൃത്തിയുമില്ല. ഒരു ജൂനിയര്‍ പെര്‍ഫോമറാണെങ്കില്‍ കൂടി, എല്ലാ ഇനങ്ങളിലും ഞാന്‍ അത്യാവശ്യം നന്നായി തെന്നെ പെര്‍ഫോമിയിരുന്നു.

ഞങ്ങള്‍ ആണുങ്ങള്‍ മാത്രമേ ആ സമയം കുളിക്കാന്‍ ഉണ്ടാവാറുള്ളൂ. മറ്റൊന്നും നോക്കാനില്ലാത്തതിനാലും, കുളത്തില്‍ പാമ്പ്‌, ബ്രാല്‌ തുടങ്ങിയ ഇച്ചിരി വലിപ്പമുള്ളതും, കടിച്ചാല്‍ പണിയാകുന്നതുമായ സാധങ്ങള്‍ തീരെ കുറവായതിനാലും, വെറുതേ ഒരു ബുദ്ധിമുട്ടൊഴിവാക്കാന്‍ വേണ്ടി, ആരും ജട്ടിയിട്ട്‌ കുളിക്കാറില്ല. തോര്‍ത്ത്‌ മുണ്ട്‌ മാത്രേ അരയില്‍ ഉണ്ടാവൂ. ഞാന്‍ അക്കാലങ്ങളില്‍ സ്വദവേ ആ സാധനം ഉപയോഗിക്കാത്തതിനാല്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ചോര്‍ക്കാറെ ഇല്ല.

അന്നൊരവധി ദിവസമായിരുന്നു. സാധാരണ ഞങ്ങള്‍ ജൂനിയര്‍ പിള്ളേര്‍ കളിക്കുമ്പോള്‍, സീനിയര്‍ ഗഡീസ്‌ കുളിക്കാന്‍ എത്താറില്ല. പക്ഷേ, അന്ന് അവധിയായതിനാലോ എന്തോ… അവരും വന്നിരുന്നു. കുളത്തില്‍ നല്ല തിരക്കനുഭവപ്പെട്ടൊരു ദിവസമായിരുന്നു അന്ന്. ജാതി-പ്രായ ഭേദമന്യേ എല്ലാരും ഒത്ത്ചേരുന്ന ഒരസുലഭ മുഹൂര്‍ത്തം. തോര്‍ത്തുമുണ്ടുടുത്ത്‌ ഞങ്ങളിറങ്ങി… അരഭാഗം മാത്രം മുക്കി, ഞങ്ങളാ തരിപ്പിലങ്ങനെ നിന്നു…

അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ദിച്ചത്‌… കുളക്കരയിലതാ നാലഞ്ച്‌ പെമ്പിള്ളേര്‍. അതില്‍ മൂന്നെണ്ണം നമ്മടെ കളിക്കൂട്ടുകാരാണ്‌. ബട്ട്‌, നാലാമത്തെ സുന്ദരിയെ ഞാനാ ഏരിയയിലെന്നല്ല, മനക്കുളങ്ങര, കൊപ്രക്കളം, വഴിയമ്പലം ഏരിയകളിലൊന്നും കണ്ടിട്ടേയില്ല. നമ്മുടെ നാട്ടിലെ പെമ്പിള്ളേര്‍ക്കില്ലാത്തൊരു നിറവും, സ്മാര്‍ട്നെസ്സും അവള്‍ക്കുണ്ടായിരുന്നു. അവളുടെ മുടി മറ്റവളുമാരുടെ പോലെ ചീയാന്‍ ഇട്ട ഓലക്കെട്ട്‌ പോലെ ആയിരുന്നില്ല… അതിനെല്ലാമുപരി, വെള്ളത്തിനടിയില്‍ പള്ളാത്തി വെട്ടുമ്പൊള്‍ ഉണ്ടാകുന്ന തിളക്കം കണ്ട്‌ അവളുടെ മുഖത്ത്‌ വിടര്‍ന്ന ചിരിയായിരുന്നു. ഹോ… സഹിക്കാന്‍ പറ്റില്ല.

റോട്ടിലെ കലക്കവെള്ളത്തില്‍ തലമാത്രം പുറത്തിട്ട്‌ കിടക്കുന്ന തവളകളെപ്പോലെ, ആ കുളത്തില്‍ പത്തിരുപത്‌ തലകള്‍ അവരെ ലാത്രം നോക്കി ഒലിപ്പിച്ചുകൊണ്ടിരുന്നു. അതിലൊരു തലയായി മാറാന്‍ ഞാനൊരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ അപ്പൊ ഒരു ബോഡി വിത്‌ മസ്സില്‍ ഷോ കാണിക്കാന്‍ ഉള്ള ധൈര്യം എനിക്കില്ലായിരുന്നു.

ആരും വെള്ളത്തിനു മുകളില്‍ വരുന്നില്ല. ആ പെമ്പിള്ളേരാണെങ്കി പോകുന്നുമില്ല. വെള്ളം നിറഞ്ഞ കല്‍പ്പടവില്‍ വരുന്ന മീനിനെ നോക്കി അവരങ്ങിനെ നില്‍കുകയാണ്‌. പണ്ടാരക്കാലികള്‍!!

എന്റെ ഒരു ഗതികേടോര്‍ക്കണേ… പെട്ടന്നതാ കൂട്ടത്തിലൊരുത്തന്‌ ബയങ്കരന്‍ ഒരൈഡിയ. നീന്തല്‍ മത്സരം നടത്താമെന്ന്. അക്കരെ പിടിക്കണം. ഓണ്‍ലി ജൂനിയേര്‍സ്‌. എനിക്ക്‌ നീന്താന്‍ അറിയാമെങ്കിലും, ഇതുവരെ ഞാന്‍ കുളത്തിനക്കരെ വരെ നീന്തിയിട്ടില്ല. പേടിച്ചിട്ടല്ല. അമ്മ പറഞ്ഞിട്ടുണ്ട്‌, അങ്ങനെ നീന്തണ്ടാന്ന്.

പക്ഷേ, ആ പെമ്പിള്ളേര്‍ നോക്കി നില്‍ക്കുന്നുണ്ട്‌. ഞാന്‍ മാത്രം മാറിയാല്‍ എന്റെ മാനം പോകും. വൈകിയാല്‍ അമ്മ ചീത്തപറയും എന്ന് പറഞ്ഞ്‌ കേറിപ്പോകാനാണെങ്കില്‍ എന്റെ നാണവും മാനവും, നനഞ്ഞാല്‍ ട്രാന്‍സ്പരന്റാകുന്ന എന്റെ തോര്‍ത്തും സമ്മതിക്കുന്നുമില്ല. എന്ത്‌ ചെയ്യും…

ഒടുവില്‍ ഞാന്‍ രണ്ടും കല്‍പ്പിച്ച്‌ നീന്താന്‍ തന്നെ തീരുമാനിച്ചു. ചങ്ക്‌ അമിട്ട്‌ പോലെ ഇടിക്കുന്നത്‌ എനിക്കും, കുളത്തിലെ പരല്‍മീനുകള്‍ക്കും നന്നായി കേള്‍ക്കാമായിരുന്നു.

റെഡീ… വണ്‍… റ്റു… ത്രീ….

ഞാന്‍ കണ്ണടച്ച്‌ നീന്തി… എന്തും വരട്ടെ… എനിക്ക്‌ അക്കരെ വരെ നീന്തിയേ ഒക്കൂ എന്ന് മനസ്സില്‍ കരുതി, സര്‍വ്വശക്തിയുമെടുത്ത്‌ നീന്തി… അവമ്മാര്‍ക്കൊപ്പമാണോ… അതോ ഞാന്‍ മുന്നിലാണോ എന്നൊരു സംശയം മാത്രേ അപ്പൊ ഉണ്ടായിരുന്നുള്ളൂ. ശരീരത്തിലെ നവദ്വാരങ്ങളില്‍ ഒട്ടുമുക്കാലെണ്ണത്തിലും വെള്ളം കയറിത്തുടങ്ങിയത്‌ ഞാനറിഞ്ഞു. പക്ഷേ അതൊന്നും എനിക്ക്‌ ഒരു കാര്യമായി തോന്നിയില്ല. ഞാന്‍ കുതിച്ചു… എന്റെ കാല്‍പാദങ്ങളില്‍ കല്ല് കെട്ടിവെച്ചപോലെ ഒരു ഫീലിംഗ്‌… പിന്നെ കയ്കളും… എന്നിട്ടും, കണ്ണ്‍ തുറക്കാതെ ആഞ്ഞ്‌ നീന്തി…

അക്കരെ എത്തറായെന്ന് എന്റെ മനസ്സ്‌ പറഞ്ഞിട്ടാവണം, ഞാന്‍ കണ്ണ്‍ തുറന്ന് നോക്കി…

മുന്നില്‍ ഞാന്‍ പ്രതീക്ഷിച്ചപോലെ കല്‍പ്പടവ്‌ ഉണ്ടായിരുന്നില്ല. ചണ്ടിയും, വള്ളിപ്പടര്‍പ്പും മാത്രം…

ഞാന്‍ തിരിഞ്ഞു നോക്കി…

എന്റെ റൂട്ട്‌ മാറിപ്പോയിരിക്കുന്നു!

വലത്തോട്ടെടുത്താല്‍ പൊട്ടക്കാടാണെന്നെനിക്കറിയാമായിരുന്നിട്ടും, ഞാനവിടെത്തന്നെ എങ്ങിനെ എത്തിയോ ആവോ. അതും, നീന്തല്‍ തുടങ്ങ്യേടത്ത്‌ നിന്ന് കഷ്ടി പത്ത്‌ വാര അകലം കാണും.

സ്ഥലത്തിന്റെ ഡേഞ്ചര്‍ എനിക്കറിയാമായിരുന്നു. നീന്തല്‍ നിര്‍ത്തി, കാല്‌ നിലത്തുറപ്പിക്കാന്‍ നോക്കി. നിലയില്ല. ആകെ ഉള്ള സ്റ്റാമിന മൊത്തം നീന്തിക്കളഞ്ഞതിനാല്‍, ഇനി തിരിച്ചുനീന്താനവില്ലെന്ന് എനിക്കറിയാമായിരുന്നു.

മറ്റൊന്നും അലോജിക്കെണ്ടി വന്നില്ല. ഫുള്‍റ്റിഫുള്‍ സൗണ്ടില്‍ ഞാനലറിക്കരഞ്ഞു…

“ചേട്ടമ്മാരേ… രക്ഷിക്കണേ… രക്ഷി… ണേ… (‘ക്ക’ വെള്ളത്തില്‍ മുങ്ങി).

ചേട്ടമ്മാര്‍ വന്നെന്നെ തിരിച്ച്‌ കൊണ്ടൊന്നു.അവര്‍ അതുവരെ റോളൊന്നും കാണിക്കാതെ നിന്നതെന്തേ എന്ന് എനിക്കപ്പൊഴേ സംശയം ഉണ്ടായിരുന്നു.

കൂട്ടത്തില്‍ ക്രൂരനും, മൂത്തതുമായ ഷാജിയേട്ടന്‍ ഉറക്കെ വിളിച്ചു പറഞ്ഞു…

“ഡാ —കളെ… നീന്തലിന്റെ കപ്പ്‌ നമുക്ക്‌ മുത്തപ്പന്‌ കൊടുക്കാം… എല്ലാരും കയ്യടിച്ചോ…” (എന്നെ നാട്ടില്‍ മുത്തു എന്നും, സ്നേഹത്തോടെ മുത്തപ്പാ… എന്നും വിളിച്ചുവന്നിരുന്നു)

അതും പറഞ്ഞ്‌ കട്ട ജിമ്മായ ഷാജിയേട്ടന്‍ എന്റെ അരയിലെ തോര്‍ത്തുമുണ്ട്‌ വലിച്ചൂരി… ഒരാട്ടിന്‍ കുട്ടിയെ പിടിച്ച്‌ പൊക്കുന്നപോലെ, വെറും നാലടി രണ്ടിഞ്ച്‌ മാത്രള്ള എന്നെ വായുവിലേക്കുയര്‍ത്തി…

പരിപൂര്‍ണ്ണ നഗ്നനായി, കുളത്തിലേക്കാഞ്ഞ്‌ നിക്കുന്ന തെങ്ങിന്തലപ്പുകല്‍ക്കിടയിലൂടെ നാണിച്ച്‌ വരുന്ന വെയിലിനെ നോക്കി, ഞാന്‍ അലറിക്കരഞ്ഞു… ആര്‌ കേള്‍ക്കാന്‍…

പിന്നീട്‌ അജു പറഞ്ഞാണ്‌ ഞാനറിഞ്ഞത്‌, അതുവരെ പള്ളാത്തിയേയും, ബ്രാലിനേയും നോക്കിക്കോണ്ടിരുന്ന പെമ്പിള്ളേര്‍ പെട്ടെന്നെന്തോ കണ്ട്‌ പേടിച്ചൊരോട്ടമായിരുന്നു എന്ന്.

16 thoughts on “എന്റെ രഹസ്യം പൊളിഞ്ഞു (അനുഭവകഥ)

Add yours

  1. പരിപൂര്‍ണ്ണ നഗ്നനായി, കുളത്തിലേക്കാഞ്ഞ്‌ നിക്കുന്ന തെങ്ങിന്തലപ്പുകല്‍ക്കിടയിലൂടെ നാണിച്ച്‌

    🙂

  2. ha ha ha ha ha ha hmmmmmmm…. da kalukootukariyalaaa
    kalikootukari……aaa spelling correct chaiyanamtoooo

  3. ഹ ഹ ഹാ… ഇഷ്ടപ്പെട്ടു. നല്ല രസമായ വിവരണം! 🙂 അച്ചന്‍‌കോവിലാറില്‍ വേനലവധി ഇതുപോലെ ആഘോഷിച്ചതോര്‍ക്കുന്നു. ഇനിയും ഇതുപോലുള്ള കഥകള്‍ പോരട്ടേ!!

  4. അപ്പോഴാണ്‌ ഞാനത്‌ ശ്രദ്ദിച്ചത്‌… കുളക്കരയിലതാ നാലഞ്ച്‌ പെമ്പിള്ളേര്‍. അതില്‍ മൂന്നെണ്ണം നമ്മടെ കളുക്കൂട്ടുകാരാണ്‌
    അഹമെ കള്ളു കുട്ടുക്കാരാണെന്നാണോ ഉദേശിച്ചത്

  5. വളരെ നന്നായി…ഞാനും വെറുതെ കുട്ടിക്കാലം ഓര്‍ത്തുപോയി…..

  6. പക്കാ ബോറായിപോയി. നിരുത്സാഹപ്പെടുത്താന്‍ പറയുന്നതല്ല.
    നല്ല രീതിയില്‍ എഴുതാന്‍ ശ്രമിക്കുക.

  7. നന്ദി..

    ബോറടിച്ചിട്ടും മുഴുവന്‍ വായിച്ചവര്‍ക്കും, അല്ലാത്തവര്‍ക്കും എല്ലാം നന്ദി….

  8. ശ്രീലാലിന്റെ ‘ചിത്രപ്പെട്ടി’യില്‍ നിന്നും സ്വപ്നാടകന്‍ പറഞ്ഞുവിട്ടിട്ടാ, ഈ വഴി വന്നത്. വന്ന കാലില്‍ തന്നെ നിവര്‍ത്തി വായിച്ചു. മലര്‍ന്നു കിടന്നു നീന്തിയാലാ സ്റ്റിയറിങ് തെറ്റിപ്പോവുക. നീന്തുമ്പോ സ്റ്റാമിനയുടെ മൈലേജിനെ കുറിച്ചു നല്ല ബോധോണ്ടായിരിക്കണം, വെള്ളത്തില്‍ കിടന്നാ നീന്തുന്നതേ…:)

  9. എനിക്കു വയ്യായേ. പറയുന്നതു ഓരോന്നും ചിരിപ്പടക്കത്തിനുതീ കൊളുത്തും വിധമാക്കാന്‍ ഇതെങ്ങിനെ കഴിയുന്നു, അഹങ്കാരമില്ലാത്ത അഹം?

  10. ശ്രീനാഥേ… താന്‍ പുലിയാ. ഈ പരട്ട വേര്‍ഡ്പ്രെസ്സില്‍ പെട്ടു പോയി എന്നെ ഉള്ളൂ… ആ ബ്ലോഗ്സ്പോട്ട്-ഇല്‍ എങ്ങാനും ആയിരുന്നെങ്കില്‍ ഉണ്ടല്ലോ… കമന്റിന്റെ പെരുമഴ ആയേനെ ഇവിടെ… ഇതില്‍ ആര്‍ക്കും ആരെയും മൈന്‍ഡ് ചെയ്യുന്ന പരിപാടി തീരെ കുറവാ…
    BTW, നല്ല പോസ്റ്റ്.

  11. “ബട്ട്‌, നാലാമത്തെ സുന്ദരിയെ ഞാനാ ഏരിയയിലെന്നല്ല, മനക്കുളങ്ങര, കൊപ്രക്കളം, വഴിയമ്പലം ഏരിയകളിലൊന്നും കണ്ടിട്ടേയില്ല. നമ്മുടെ നാട്ടിലെ പെമ്പിള്ളേര്‍ക്കില്ലാത്തൊരു നിറവും, സ്മാര്‍ട്നെസ്സും അവള്‍ക്കുണ്ടായിരുന്നു. അവളുടെ മുടി മറ്റവളുമാരുടെ പോലെ ചീയാന്‍ ഇട്ട ഓലക്കെട്ട്‌ പോലെ ആയിരുന്നില്ല… അതിനെല്ലാമുപരി, വെള്ളത്തിനടിയില്‍ പള്ളാത്തി വെട്ടുമ്പൊള്‍ ഉണ്ടാകുന്ന തിളക്കം കണ്ട്‌ അവളുടെ മുഖത്ത്‌ വിടര്‍ന്ന ചിരിയായിരുന്നു. ഹോ… സഹിക്കാന്‍ പറ്റില്ല”

    വായിച്ചപ്പോ… എനിക്കും സഹിക്കാന്‍ പറ്റാണ്ടായി… ആ നോട്ടവും നില്‍പ്പും നമ്മളും കുറേ നിന്നിട്ടുള്ളതാണേ…

Leave a reply to anoopsnairkothanalloor Cancel reply

Create a free website or blog at WordPress.com.

Up ↑