ദിവാരന്റെ ഇങ്ക്ലീഷ്‌!

ഞങ്ങളുടെ സഹമുറിയന്റെ വക ഒരു പിറന്നാള്‍ ട്രീറ്റ്‌.

സ്ഥലം നന്ദിനി വെജ്‌ റെസ്റ്റൊറന്റ്‌, കോരമങ്കല, ബാങ്ക്ലൂര്‍.

ഞങ്ങള്‍ 6 പേര്‍. പലതരത്തിലും, നിറത്തിലും, ഗുണത്തിലും, വിലയിലും ഉള്ള വിഭവങ്ങള്‍ തീന്മേശയില്‍ അങ്ങിനെ നിരന്നു…

ചില പാത്രങ്ങള്‍ കാലിയായി തുടങ്ങി… കാലിയായ പാത്രം തിരിച്ചെടുത്ത്‌ കൊണ്ട്പോകാനായി വെയ്റ്റര്‍ വന്നു…

ഒരു പാവം പയ്യന്‍… കണ്ടിട്ട്‌ ഈ പണിയില്‍ ഫ്രഷര്‍ ആണെന്ന് തോന്നി.

അവന്‍ പനീര്‍ ബട്ടര്‍ മസാല യുടെ ഒഴിഞ്ഞ പാത്രം എടുത്തതും, അറിയാതെ ഒരല്‍പം നമ്മുടെ ദിവാരന്റെ ഷര്‍ട്ടില്‍! അതും അവന്റെ അര്‍ബാന ഷര്‍ട്ടില്‍!

പാവം ആ പയ്യന്റെ മുഖത്ത്‌ ഭയം കുന്നുകൂടി… ഉപ്പിലിട്ട മാങ്ങപോലെ ചുങ്ങി…

ദിവാരന്റെ മുഖം കോപത്താല്‍ വിടര്‍ന്നു. കഴിച്ച ചില്ലി ഗോപിയുടെ എരിവു കാരണം, കോപത്തിന്‌ ചുവന്ന നിറവും വന്നു!

“സോറി സര്‍… റിയലി സോറി സര്‍…” പനീര്‍ മസാല പ്പാത്രം ഇപ്പൊഴും അതേ പൊസിഷനില്‍ തന്നെ പിടിച്ചുകൊണ്ട്‌ ആ പാവം പയ്യന്‍ ദിവാരനോട്‌ ദയനീയമായി പറഞ്ഞു.

കലി നാലിന്റെ പമ്പ്‌ സെറ്റില്‍ വെള്ളം കയറുന്നപോലെ ദിവാരന്റെ മുഖത്തേക്ക്‌!

ഇനിയും മസാല വീഴണ്ടാ എന്ന് കരുതി, പാത്രം മുകളിലേക്ക്‌ മാറ്റിപ്പിടിക്കാന്‍ ദിവാരന്‍ ആ പയ്യനോട്‌ പറഞ്ഞതിങ്ങനെ…

“Oh man! keep it up! keep it up!”

Advertisements

15 thoughts on “ദിവാരന്റെ ഇങ്ക്ലീഷ്‌!

Add yours

 1. ചിരിപ്പിച്ചു ദിവാകരന്‍.
  ട്രീറ്റ്, ഫ്രഷര്‍, പൊസിഷന്‍, എന്നതിനൊക്കെ നമ്മുടെ സ്വന്തം മലയാളപദങ്ങള്‍ ഉപയോഗിക്കാമായിരുന്നു. ഇതൊരു മലയാളം ബ്ലോഗല്ലേ ? വിമര്‍ശിച്ചതല്ല കേട്ടോ. അഭിപ്രായം പറഞ്ഞതാണ്.
  ഇനിയും എഴുതൂ.

 2. eda ninde prayogangal takarppan…
  ദിവാരന്റെ മുഖം കോപത്താല്‍ വിടര്‍ന്നു. കഴിച്ച ചില്ലി ഗോപിയുടെ എരിവു കാരണം, കോപത്തിന്‌ ചുവന്ന നിറവും വന്നു!

  hhahhahha
  കലി നാലിന്റെ പമ്പ്‌ സെറ്റില്‍ വെള്ളം കയറുന്നപോലെ ദിവാരന്റെ മുഖത്തേക്ക്‌!
  hahhahohohaha
  priceless man… priceless!!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: