കട്ടിപ്പുടി കട്ടിപ്പുടി (സംഭവകഥ)

എന്റെ ഡിഗ്രീ കോളേജ്‌ ജീവിതം എനിക്കൊരുപാട്‌ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചിട്ടുണ്ട്‌. പ്രത്യേകിച്ച്‌ 3 വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം(മറ്റൊരു അനുഭവം ഇവിടെ).

ഇതും എന്റെ ഹോസ്റ്റല്‍ ജീവിതത്തില്‍ നടന്ന മറ്റൊരു ചെറിയ സംഭവം. ഞാന്‍ കോളേജില്‍ ചേര്‍ന്ന സമയം. 2 നിലകള്‍ ഉള്ള ഹോസ്റ്റലില്‍ മുകളിലത്തെ നിലയില്‍ ഞങ്ങള്‍ നവാഗതര്‍. താഴെ സീനിയേര്‍സ്‌…

ഒരു വൈകുന്നേരമാണ്‌ ഞാന്‍ ആ ഹോസ്റ്റലില്‍ ആദ്യമായി എത്തുന്നത്‌. റൂമൊക്കെ ശരിയായെന്ന് ഉറപ്പ്‌ വരുത്തി അച്ചനും ചേട്ടനുമെല്ലാം തിരിച്ചു പോയി. ജയിലിലക്കി തിരിച്ച്‌ പോകുമ്പോലെ…

പതിയെ ഞാന്‍ എന്റെ മുറിയില്‍ വന്ന മറ്റ്‌ സുഹൃത്തുക്കളെ പരിചയപ്പെട്ടു. വളരെ വേഗം തന്നെ ഞങ്ങള്‍ അടുത്തു.റാഗിങ്ങിനെ കുറിച്ചും, നാളെ എങ്ങിനെ താഴേക്കിറങ്ങി കോളേജില്‍ പോകുമെന്നും മറ്റും ഗംഭീര ചര്‍ച്ച.

ഇരുട്ട്‌ വീണു തുടങ്ങി. വരാന്തയിലെ വിളക്കുകള്‍ സീനിയേഴ്സിനെ സഹായിക്കാനായി കത്താതെ നിന്നു… പതിയെ അടിയില്‍ നിന്നും കേള്‍ക്കാന്‍ ഇമ്പമുള്ള നാടന്‍ പാട്ടുകള്‍ കാതിലേക്കെത്തി… കൂടുതല്‍ ശ്രദ്ദിച്ചപ്പ്പ്പോള്‍ മനസ്സിലായി… പച്ചത്തെറിപ്പാട്ടാണ്‌… ഹോ! തെറിയാണെങ്കിലും എന്തൊരു ഈണം… ഞങ്ങള്‍ക്ക്‌ പുറത്തിറങ്ങാന്‍ തോന്നിയില്ല. വാതിലടച്ച്‌ തെറിപ്പാട്ടിന്റെ താളത്തില്‍ ലയിച്ച്‌ അങ്ങിനെ ഇരുന്നു.

“ഡാ ശ്രീനാഥേ… എടാ —- മോനെ… നാളെ നീയൊക്കെ താഴോട്ട്‌ വാടാ.. കാട്ടിത്തരാം… എല്ലാ നായിന്റെ മക്കളും നാളെ സ്ലിപ്പറിട്ട്‌ വന്നാമതി.. കേട്ടോഡാ —– മക്കളെ…”

ഹോ ഭാഗ്യം. ഞാന്‍ മനസ്സിലോര്‍ത്തു. സ്ലിപ്പര്‍ ഞാന്‍ നേരത്തെ വാങ്ങിയിരുന്നു. എങ്കിലും ഞങ്ങളുടെ ഒക്കെ പേരെങ്ങിനെ ഇവമ്മാര്‍ക്ക്‌ കിട്ടി എന്ന് ഒരെത്തും പിടിയും കിട്ടിയില്ല.

രാത്രി ഏകദേശം 12 മണി ആയിക്കാണണം. തെറി വിളി ഇപ്പൊഴും തുടരുന്നു. എന്റെ സഹ മുറിയന്‍ കട്ടപ്പന അവന്റെ സ്വന്തം വാക്‍മാനില്‍ ആ തെറിപ്പാട്ടുകള്‍ റെക്കാഡ്‌ ചെയ്തുകൊണ്ടിരുന്നു. അവന്റെയുള്ളില്‍ ഒരു ഭാവി സീനിയറിനെ ഞാന്‍ കണ്ടു.

പെട്ടെന്ന് വാതിലില്‍ ആരോ മുട്ടി. മുട്ടലിനേക്കാള്‍ ശബ്ദത്തില്‍ ഞങ്ങളുടെ ഹൃദയം ഇടിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. എല്ലാരും ഇടിക്കാന്‍ വരുന്ന ബസ്സിന്റെ ബോര്‍ഡ്‌ വായിക്കുന്ന സ്റ്റയിലില്‍ വാതിലിലേക്ക്ക്‌ നോക്കിയിരുന്നു.

“ആരാ…?”

മുറിയില്‍ എതോ ഒരുത്തന്‍ ചോദിച്ചു. പേടിച്ചായതിനാല്‍ ശബ്ദം വളരെ വിക്രിതവും അവ്യക്തവുമായിരുന്നു.

ഇടനാഴിയിലെ ബള്‍ബില്‍ നിന്നും വന്ന അരണ്ട വേളിച്ചത്തില്‍ എന്റെ മുറിയിലെ 8 കണ്ണുകള്‍ ഒരേ ദിശയിലേക്ക്‌ തുറിച്ച്‌ നിന്നു…

പെട്ടെന്ന് മുട്ടലിന്റെ ശബ്ദം കൂടിവന്നു… ഒപ്പം ശബ്ദവും… ഇപ്പോ എനിക്ക്‌ എന്റേത്‌ കൂടാതെ അടുത്തുള്ളവമ്മാരുടെ ഹൃദയമിടിപ്പും കേള്‍ക്കാം…

തുറക്കണോ വേണ്ടയോ…. അങ്ങിനെ ഒരു സംശയം ഞങ്ങള്‍ക്കാര്‍ക്കുമില്ലായിരുന്നു. നോ തുറക്കല്‍. ആരായാലും, നാളെ നേരം വെളുത്തിട്ട്‌ കണ്ടാ മതി എന്ന കണ്ടീഷനില്‍ ഞങ്ങള്‍ ഇരുന്നു.

അല്‍പനേരവും കൂടി ആ മുട്ടല്‍ ഒട്ടും മടുപ്പില്ലാതെ തുടര്‍ന്നു. പെട്ടെന്ന് ഞങ്ങക്കുടെ സസ്പെന്‍സ്‌ കൂട്ടാന്‍ വേണ്ടി ആ മുട്ടല്‍ നിന്നു! ഭീകരമായതെന്തോ ജസ്റ്റ്‌ വന്നിട്ട്‌ പോയി എന്ന് ഞങ്ങള്‍ക്ക്‌ മനസ്സിലായി.അങ്ങിനെ ആ രാത്രി എങ്ങിനെയോ ഞങ്ങള്‍ വെളുപ്പിച്ചെടുത്തു.

പിറ്റേന്നാണ്‌ മനസ്സിലായത്‌, വാതിലില്‍ മുട്ടിയത്‌ പുലിയല്ലാ, എലിയായിരുന്നു എന്ന്. മുറിയിലെ അടുത്ത അഭയാര്‍ത്തി ആയി വന്ന ഒരുത്തനാണ്‌ രാത്രി ഞങ്ങളെ “റാഗ്‌” ചെയ്തിട്ട്‌ പോയത്‌. പാവം. അവന്‍ എന്നിട്ട്‌ അടുത്തുള്ള മുറിയില്‍ അഭയം തേടിയത്രെ.

എതായാലും, തികച്ചും ഡീസന്റ്‌ അയ ഞങ്ങളുടെ സീനിയേഴ്സിനെ കുറിച്ച്‌ മോശമായി വിചാരിച്ചതില്‍ ഞങ്ങള്‍ക്ക്‌ കുണ്ഠിതം തോന്നി.

സംഭവ ബഹുലമായ ഒരു ദിവസം കോളേജിലെ കഴിഞ്ഞു. ഞാനാദ്യമായി മെച്വേര്‍ഡ്‌ ആയ ദിവസം. ഞാനാദ്യമായിട്ട്‌ സ്ലിപ്പറിട്ട്‌ കോളേജില്‍ പോയ ദിവസം. ഞാനെന്നും അഹങ്കരിച്ചിരുന്ന ഉളിത്തല പോലുള്ള എന്റെ ക്രിതാവ്‌ വടിച്ചു കളഞ്ഞ ദിവസം…. ഇതിലെല്ലാമുപരി, ആദ്യമായിട്ട്‌ കുളിക്കാതെയും, പല്ലുതേക്കാതെയും കോളേജില്‍ പോയ ദിവസം. എന്റെ ജീവിതത്തില്‍ താലികെട്ടിനേക്കാള്‍ ഇമ്പോര്‍ട്ടന്റ്‌ ആയിട്ടുള്ള ദിവസം.

അന്ന് വൈകീട്ട്‌ ഞങ്ങള്‍ മുറിമേറ്റ്‌സ്‌ മുറിയില്‍ ഒത്തുകൂടി. മുറിയില്‍കേറി വാതിലടച്ചാല്‍ പിന്നെ ഞങ്ങള്‍ പുലികളാണ്‌. ആര്‍ക്കും ഒന്നിനും ഒരു പേടിയുമില്ല.

അങ്ങിനെ കോളേജിലെ ആദ്യ ദിവസത്തെ അനുഭവങ്ങള്‍ പങ്ക്‌ വെച്ചുകൊണ്ടിരിക്കുംബൊഴാണത്‌ സംഭവിച്ചത്‌…

“ടക്‌ ടക്‌ ടക്‌…”

ആ ശബ്ദം ഞങ്ങളില്‍ വീണ്ടും പെരുമ്പറ മുഴക്കി. പക്ഷേ, ഞങ്ങളുടെ സീനിയേഴ്സിനെ ഇവിടെ കയറി വന്ന് ചെലുത്താനുള്ള ആമ്പിയര്‍ ഇല്ലെന്ന് ഞങ്ങള്‍ക്ക്‌ അറിയാമായിരുന്നു. ആദ്യം എല്ലാരുമൊന്ന് പകച്ചെങ്കിലും, പെട്ടെന്ന് ധൈര്യം തിരിച്ചെടുത്തു. സുബ്ബു പോയി വാതില്‍ തുറന്നു.

“ഹായ്‌ ചുള്ളമ്മാരേ… ” കാര്യം ആ വിളി സുഖമുള്ളതാണെങ്കിലും, വിളിച്ചയാള്‍ അത്രക്ക്‌ സുഖമുള്ളയാളല്ലായിരുന്നു. സീനിയര്‍ ഗഡിയാണെന്നറിയാന്‍ അദ്ധേഹത്തിന്റെ പിന്നില്‍ മുള്ളാന്‍ മുട്ടി നില്‍കുന്ന പോലെ നില്‍കുന്ന അഭയാര്‍ത്തികളെ കാണേണ്ട യാതൊരു ആവശ്യവും ഇല്ലായിരുന്നു. ചെറുങ്ങനെ പൊടിച്ച മീശ തിരിച്ച്‌ മുകളിലേക്ക്‌ കയറ്റി, മുണ്ട്‌ കപ്പലണ്ടിപ്പൊതി പോലെ ചുരുട്ടി വെച്ച്‌ ആദ്ധേഹം.

പിന്നെ കുറെ നേരത്തേക്ക്‌ ഞങ്ങളെല്ലാരും തെരക്കിലായിരുന്നു. ഞാന്‍ ലാംബി സ്കൂട്ടറോടിക്കാന്‍ പോയി, സുബ്ബു ഗാനമേളക്ക്‌ കര്‍ട്ടന്‍ വലിക്കാന്‍, പ്രവീണ്‍ വയലിന്‍ വായിക്കാന്‍, കട്ടപ്പന ഫ്ലൂട്‌ വായിക്കാനും. മൊത്തം ഒരു സങ്കീതത്തില്‍ ലയിച്ച ഒരന്തരീക്ഷം!

അന്ന് ഞങ്ങള്‍ തീരുമാനിച്ചു… ഇനി ഒരുത്തനേം ചുമ്മാ മുറിയിലേക്ക്‌ കയറ്റരുതെന്ന്. അതിനായി ഞങ്ങള്‍ ഒരു സൂത്രവും കണ്ടു. നമ്മളറിയുന്ന, മുരിയിലേക്ക്ക്‌ കയറ്റിയാല്‍ കുഴപ്പമില്ലാത്തവര്‍ക്കൊക്കെ നമ്മളൊരു രഹസ്യ കോഡ്‌ കൊടുക്കും. വാതിലില്‍ മുട്ടിയാല്‍, ഈ കോഡ്‌ തെറ്റാതെ പറഞ്ഞാല്‍ മാത്രം വാതില്‍ തുറക്കപ്പെടും.

സങ്കതി എല്ലാര്‍ക്കും ഇഷ്ടമായി. ഞങ്ങള്‍ ഒരു കോഡ്‌ ഉണ്ടാക്കുകയും ചെയ്തു. അന്നത്തെ ഹിറ്റ്‌ പടമായിരുന്ന ഖുശിയിലെ ഹിറ്റ്‌ പാട്ടായ കട്ടിപ്പുടു കട്ടിപ്പുടി എന്ന പാട്ട്‌. “കട്ടിപ്പുടി കട്ടിപ്പുടി” എന്ന് പറഞ്ഞാല്‍ മാത്രം വാതില്‍ തുറക്കും.

പരിപാടി വിജയം കണ്ടുതുടങ്ങി. ആര്‌ വന്നാലും ഞങ്ങള്‍ ചോദിക്കും…

“കോഡ്‌… കോഡ്‌…??”

“കട്ടിപ്പുടി കട്ടിപ്പുടി!”

ഞങ്ങള്‍ക്ക്‌ ഞങ്ങളില്‍ വല്ലാത്തൊരു അഭിമാനം തോന്നി. ഈ ബുദ്ധി നേരത്തേ തോന്നാത്തതില്‍ ഞങ്ങള്‍ തെല്ലൊന്ന് പരിഭവിച്ചു.

അങ്ങനെ ആദ്യത്തെ ഒഴിവു ദിവസം. പുറത്തിറങ്ങാന്‍ ഇപ്പൊഴും യാത്രൊ തരവുമില്ല. മുറിയില്‍ ചീട്ട്‌ കളിയാണ്‌ പ്രഥാന നേരംകൊല്ലി. ആന്നും ഞങ്ങള്‍ ചീട്ട്‌ നിരത്തിക്കൊണ്ടിരിക്കുമ്പോള്‍…

“ടക്‌ ടക്‌ ടക്‌…”

“അരാടാ അത്‌? കോഡ്‌ പറ! ”

ഒന്നും മിണ്ടുന്നില്ല…

“ഡാ.. കോഡ്‌ പറ മോനേ…” ഞാന്‍ ഇച്ചിരി ഉച്ചത്തില്‍.

പക്ഷേ വീണ്ടും “ടക്‌… ടക്‌… ടക്‌…”

അതിത്തിരി സ്ലോ മോഷനില്‍ ആയിരുന്നു എന്ന് ഞങ്ങള്‍ ശ്രദ്ദിച്ചു.

“കോഡ്‌ പറഞ്ഞില്ലെങ്കി തൊറക്കൂല മോനെ… മര്യാദക്ക്‌ പറഞ്ഞോ…” കട്ടപ്പന പറഞ്ഞു.

എന്നിട്ടും അനക്കമൊന്നും ഇല്ല.

പിന്നെയും… “ടക്‌ ടക്‌ ടക്‌ ടക്‌ ടക്‌…”

“ആരെഡാ ഇവന്‍… നിനക്കെന്താഡാ പറഞ്ഞത്‌ മനസ്സിലായില്ലാ എന്നുണ്ടോ…. കോഡ്‌ പറഞ്ഞാ തുറക്കാം… “കോഡ്‌….? കോ…..”

“നിന്റെയൊക്കെ അപ്പനാടാ —- മക്കളെ… തൊറെക്കടാ —– മോനെ വാതില്‍… അവന്റെ —–ലെ ഒരു കോഡ്‌…. നിന്റെ ———– —— — ——– — —– ടാ!”

എന്റെ ജീവിതത്തിലെ ഏറ്റവും വൃത്തികെട്ടതും ഭയാജനകവുമായ ഒരു റാഗിംഗ്‌ അന്ന്, അവിടെ, ഞങ്ങടെ മുറിക്കുള്ളില്‍ നടന്നു.

പിന്നീടാണറിഞ്ഞത്‌… കോളേജിലെ ജഗ ജില്ലിയും, മഹാ തെറിച്ചവനും, ചെറിയൊരു ഗുണ്ടാ തലവനുമായ ഒരു മാന്യനേയാണ്‌ ഞങ്ങളന്ന് ബ്ലോക്ക്‌ ചെയ്യാന്‍ നോക്കിയതെന്ന്.

ഒരു ശത്രുവിനെ ദൈവത്തെപ്പോലെ കാണാനും, ആദരിക്കാനും ദേ ഈ കണ്ണടച്ച്‌ തുറക്കണ ടൈം പോലും വേണ്ടാന്ന് അന്ന് ഞാന്‍ പഠിച്ചു.

അന്നു മുതല്‍ അങ്ങേരും ഞങ്ങളും കട്ട ഫ്രണ്ട്സാണ്‌… (ഞങ്ങള്‍ അങ്ങിനയേ എല്ലാരോടും പറയാറുള്ളൂ. അതൊരു വെയ്റ്റാണേ).

Advertisements

14 comments on “കട്ടിപ്പുടി കട്ടിപ്പുടി (സംഭവകഥ)

 1. ശ്രീ പറയുക:

  എല്ലാ റാഗിങ്ങ് കഥകള്‍ക്കും പിന്നില്‍ ഇതു പോലെ എന്തെങ്കിലുമൊക്കെ ഉണ്ടാകുമല്ലേ?
  ഞങ്ങളുടെ പഠനകാലത്തും കുറേ റാഗിങ്ങ് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, എന്തൊക്കെയായാലും നമ്മെ ഏറ്റവും കൂടുതല്‍ റാഗ് ചെയ്യാന്‍ ഉത്സാഹം കാണിയ്ക്കുന്ന ചേട്ടന്മാരാകും ആദ്യത്തെ ഒരു മാസത്തിനു ശേഷവും നമ്മോട് വല്യ സ്നേഹമാകുന്നത്.
  🙂
  സംഭവം രസകരമായി തന്നെ വിവരിച്ചിരിയ്ക്കുന്നു.

 2. വിശാലമനസ്കന്‍ പറയുക:

  🙂 എഴുത്ത് രസായിട്ടുണ്ട്. പോരട്ടേ പോരട്ടേ..

  ഇടിക്കാന്‍ വരണ ബസിന്റെ ബോര്‍ഡ് വായിക്കണ പോലെ… ഹഹഹ.. :))

 3. Rafeeq പറയുക:

  😉
  ഇങ്ങിനെ രസകാരമായ പലതും കൊണ്ടല്ലെ.. കോളേജ്‌ ഒരോര്‍മ്മയായി എന്നും നില്‍ക്കുന്നതു.. 🙂

 4. aham | അഹം പറയുക:

  എന്റമ്മോ! ഇതാരിത്‌…

  വിശാലേട്ടന്റെ കമന്റൊ!

  ഇതില്‍ കൂടുതല്‍ ഇനിയെന്ത്‌ വേണം!!!!

 5. sivakumar പറയുക:

  ഇഷ്ടമായി….അഭിനന്ദനങ്ങള്‍….

 6. anoopsnairkothanalloor പറയുക:

  ഏതായാലും പുറത്തുപോയി പഠിക്കാത്തതു കൊണ്ട് റാഗിങ്ങിനെക്കുറിച്ചു വലിയ അറിവില്ല

 7. Latheesh പറയുക:

  daaaaa sreeee adipoliyattooooooo….nammal okkeee anubavichaaa karyangallll okkeee veedumm kelkumbolll oru rasamadaaaaa…goodddd…….veeedumm nammalll
  athokeee orkunuuuu alleee daaa….gooodddd….poya kalathilekuuuu oruuu yatrayakallll….

 8. Nighil പറയുക:

  Its nice man..feeling nostalgic …..goahead with college life stories 🙂

 9. ആര്യന്‍ പറയുക:

  ഹ ഹ ഹ…
  ഹീ ഹീ ഹീ…
  ഹൊ ഹൊ ഹൊ…

  സങ്കതി കലക്കീ…

 10. kalyaanikkutty......................... പറയുക:

  hahaha.paavam……………

 11. Deepak പറയുക:

  daaaaaaaaaaaaaaaaaaaaaaaaaaaaaa…this is realy nice………. U rock man……………..realy miss this adays..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )