ഞാനും, എന്റെ മണിക്കുട്ടനും.

എന്റെ അരയില്‍ നീളമുള്ളൊരു തോര്‍ത്തുമുണ്ട്‌ കെട്ടി, അഛന്‍.

കഴുത്തൊപ്പം വെള്ളത്തില്‍, ആ കുളത്തില്‍ നിന്ന്, പാട്ടപെറുക്കുകാരുടെ കയ്യിലെ തുലാസ്‌ പോലെ അഛനെന്നെ തൂക്കി പിടിച്ചു.

എന്നെ ഒന്ന് പതുക്കെ മുക്കി.

ഞാന്‍ ചിരിച്ചു. നീന്താന്‍ വേണ്ടി കയ്യും കാലുമിട്ടടിച്ചു.

പക്ഷേ ഞാന്‍ മുന്നോട്ട്‌ നീങ്ങിയില്ല.

വീണ്ടും എന്നെ അച്ചന്‍ മുക്കി…

ഇത്തവണ മൂക്കില്‍ വെള്ളം കയറി… വെള്ളത്തിന്‌ ബയങ്കര എരിവാ…

മുക്ക്‌ ചീറ്റി കണ്ണടച്ച്‌ ഞാന്‍ വീണ്ടും നീന്താന്‍ നോക്കി.

അച്ചന്‍ തോര്‍ത്തിലെ പിടുത്തം വിട്ടത്‌ ഞാന്‍ അറിഞ്ഞില്ലായിരുന്നു.

പിരികൊടുത്ത കളിവഞ്ചിയുടെ സ്പീഡ്‌ കുറയുന്നപോലെ ഞാന്‍ മന്ദഗതിയായ്‌…

അരഭാഗം മുതല്‍ കീഴോട്ട്‌ വെള്ളത്തിനടിയിലേക്ക്‌ പോയത്‌ ഞാനറിഞ്ഞു…

ഇനി വയ്യ! ഞാന്‍ താഴെ കാലുകുത്താന്‍ നോക്കി…

ഇല്ല, നിലയില്ലാ…

ഞാന്‍ മുങ്ങാന്‍ തുടങ്ങി… മൂക്കോ, വായയോ ഏതെങ്കിലും ഒന്ന് മുങ്ങാതെ നോക്കാന്‍ ഞാന്‍ ശ്രമിച്ചു…

ആര്‍ത്തിയോടെ വെള്ളം എന്റെ മൂക്കിലും വായിലും തള്ളിക്കയറി.

അഛാ… അഛാ….

അങ്ങിനെ വിളിക്കാന്‍ ഒന്നൂടെ വലുതാക്കിയ വായില്‍ പിന്നെയും വെള്ളം.

മൊത്തം പച്ചനിറം… വലുതും ചെറുതുമായ കുമിളകള്‍ ചാടിച്ചാടി മുകളിലേക്ക്‌ പോയി… ബയങ്കര സൈലന്‍സ്‌…

ആവശ്യത്തിന്‌ വെള്ളം കുടിച്ചെന്ന് തോന്നി, പെട്ടെന്ന് എന്റെ വയറ്റില്‍ ആരോ പിടുത്തമിട്ടു…

അഛന്‍ എന്നെ കോരിയെടുത്ത്‌ കരക്ക്‌ കൊണ്ടിട്ടു.

എന്റെ കണ്ണുകള്‍ ചുവന്ന് തുറിച്ച്‌ നിന്നു… മൂക്കിലൂടെയും, വായിലൂടെയും അകത്തോട്ട്‌ പോയ വെള്ളം എന്നെ ശ്വാസം വിടാന്‍ സമ്മതിച്ചില്ല.

മരിക്കാന്‍ പോകുന്നുവെന്നറിഞ്ഞ ഞാന്‍ കരയാന്‍ ശ്രമിക്കുമ്പോള്‍ എന്റെ വയറ്റില്‍ അഛന്‍ ആഞ്ഞമര്‍ത്തി…

ചെറു ചൂടോടെ വയറ്റില്‍ നിന്നും വെള്ളം പുറത്തേക്ക്‌.

ഞാന്‍ വല്ലാതെ ചുമച്ചു… എന്നിട്ടും അഛനെന്നെ കമഴ്തി കിടത്തി പുറത്തടിച്ചു… നല്ല വേദന…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പിറ്റേന്ന് എന്റെ വിളി കേട്ട്‌ അച്ചന്‍ കുളക്കരയിലേക്ക്‌ വന്നു.

എന്റെയടുത്ത്‌ എന്റെയോമനപ്പൂച്ച മണിക്കുട്ടന്‍ കിടക്കുന്നു.
ആകെ നനഞ്ഞ്‌…

എന്റെ കയ്യില്‍ മണിക്കുട്ടന്റെ അരയില്‍ കെട്ടിയ കയറിന്റെ അറ്റം അപ്പൊഴും ഉണ്ടായിരുന്നു…

“അഛാ, വെള്ളത്തീ മുക്കീപ്പോ മണിക്കുട്ടനെന്തേ കരയാത്തേ? കരയുമ്പോളല്ലേ പൊക്കണ്ടേ?”

എന്തോ അരുതാത്തത്‌ നടന്നു എന്ന് അച്ചന്റെ മുഖം കണ്ടപ്പോ എനിക്ക്‌ മനസ്സിലായി.

ഞാന്‍ തെറ്റൊന്നും ചെയ്തിലെന്ന് അച്ഛന്റെ ധരിപ്പിക്കാന്‍ വെണ്ടി പറഞ്ഞു,

“അഛാ.. മണിക്കുട്ടനെന്ത്യേ എണിക്കാത്തേ?? അച്ചന്‍ എന്നെ ചെയ്തപോലെ ഒക്കെ ഞാന്‍ നോക്കി… വയറ്റില്‍ ഞെക്കി, തിരിച്ചിട്ട്‌ അടിച്ചു… ന്നിട്ടും എണീക്കിണില്ലാ…”

ഞാന്‍ ശ്രദ്ധിച്ചു…

എനിക്ക്‌ വന്നപോലെ മണിക്കുട്ടന്റെ വായില്‍ നിന്ന് വെള്ളം വന്നിരുന്നില്ല, അവന്റെ കണ്ണുകള്‍ ചുവന്നുമിരുന്നില്ല.
തെങ്ങിന്‍ തടത്തില്‍ ഞങ്ങടെ മണിക്കുട്ടനെ അച്ചന്‍ കുഴിച്ചിടുമ്പോ, ഇനി അഛനെന്നെ തല്ലുമോ എന്ന ഭയത്താലാവണം, ഞാന്‍ ചോദിച്ചു,

“മണിക്കുട്ടന്‍ ശരിക്കും മരിച്ചോ ച്ചാ?”

Advertisements

9 comments on “ഞാനും, എന്റെ മണിക്കുട്ടനും.

 1. aham | അഹം പറയുക:

  ഇപ്പൊഴും നന്നായിട്ടൊന്ന് നീന്താന്‍ ഞാന്‍ പഠിച്ചിട്ടില്ലാ… ഇനി എന്നാണാവോ..

 2. pramaod പറയുക:

  ninakkoru aniyanundaavaathathu entha nannaayi

 3. ബയാന്‍ പറയുക:

  വാട്ടര്‍ ബോര്‍ഡിങ്ങിന് പഠിക്കുവാ അല്ലെ; എനിക്കിതുപോലെ ഒരബദ്ധം പറ്റിയപ്പോ എന്റെ മകന്റെ കമെന്റു ഇങ്ങനെ “ എന്നെ വെള്ളത്തിനുള്ളിലാക്കീലെ” ശ്രീനാഥ് കണ്ട പച്ച നിറം അവനും കണ്ടു കാണണം.

 4. sharu പറയുക:

  ഈ ഓര്‍മ്മക്കുറിപ്പ് ഒരുപാടിഷ്ടമായി…“അഛാ, വെള്ളത്തീ മുക്കീപ്പോ മണിക്കുട്ടനെന്തേ കരയാത്തേ? കരയുമ്പോളല്ലേ പൊക്കണ്ടേ?” ഇതില്‍ നിന്റെ നിഷ്കളങ്കത മുഴുവനുമുണ്ട്..ഇപ്പോഴും നീ ഏറെ ഒന്നും മാറിയിട്ടില്ലല്ലോ ശ്രീ… നിഷ്കളങ്കതയുടെ കാര്യത്തിലും മണ്ടത്തരത്തിന്റെ കാര്യത്തിലും 🙂

 5. വാല്മീകി പറയുക:

  നല്ല കുറിപ്പ്. ആകെപ്പാടെ ഒരു നൊമ്പരം മനസ്സില്‍.
  കുട്ടിക്കാലത്തിന്റെ നിഷ്കളങ്കത ശരിക്കും പകര്‍ത്തിയിട്ടുണ്ട്.

 6. ezhuthukari പറയുക:

  കൊടകരക്കാരനായിട്ടൂ നീന്താന്‍ അറിയില്ലെന്നു ഉറക്കെ പറയല്ലേ.

 7. ദേവതീര്‍ത്ഥ പറയുക:

  ബാലശാപങ്ങള്‍
  നൊള്‍സ്റ്റാള്‍ജിയകള്‍
  നന്നായിരിക്കുന്നു

 8. ആര്യന്‍ പറയുക:

  !
  എന്താ ശ്രീനാഥേ ഈ കാണിച്ചേ…

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )