ഞാന്‍ സ്നേഹിച്ചവരും, എന്നെ സ്നേഹിക്കുന്നവരും.

ഞാന്‍ സ്നേഹിച്ചവരും, എന്നെ സ്നേഹിക്കുന്നവരും

എന്നും ഞാനിഷ്ടപ്പെടുന്നൊരീ
മണല്‍കാറ്റില്‍ നിന്നുകൊണ്ടലറി വിളിച്ചു ഞാന്‍,
സ്നേഹം.. സ്നേഹം…

കൂര്‍ത്ത മണല്‍തരികളും, കാറ്റും
മൂര്‍ച്ചയുള്ള പല്ലുകള്‍കൊണ്ടെന്‍
ഹൃദയത്തെ കുത്തിനോവിച്ചു.

 എന്നും ഞാനിഷ്ടപ്പെട്ടൊരീ
പുഴയുടൊളങ്ങളില്‍ നിന്നുകോണ്ടലറി വിളിച്ചു ഞാന്‍,
സ്നേഹം… സ്നേഹം…

ദയയില്ലാത്തൊരടിയൊഴുക്കില്‍,
കരയാന്‍ പറ്റാതെ, കയറാന്‍ പറ്റാതെ
ഒഴുകിപ്പോയി ഞാന്‍.

എന്നും ഞാനിഷ്ടപ്പെട്ടൊരീ
മേഘനാദങ്ങള്‍ക്കിടയിലലറിവിളിച്ചു ഞാന്‍,
സ്നേഹം… സ്നേഹം…

ഇടിമിന്നലും, വര്‍ഷവും
മൂര്‍ഛിച്ച ചില്ലുകള്‍ കൊണ്ടെന്‍
കരളിനെ കുത്തിയെടുത്തു.

എനിക്കു പ്രിയമാം ദളങ്ങള്‍ മുറിഞ്ഞുവീണു കരഞ്ഞപ്പോള്‍,
ഒപ്പം ഞാനും അലറിക്കരഞ്ഞു…
സ്നേഹം… സ്നേഹം…

മൃദുലമാം ദളങ്ങള്‍
ബലിഷ്ഠമാം പാശങ്ങള്‍കൊണ്ടെന്നെ
വലിഞ്ഞുകെട്ടി ശ്വാസം മുട്ടിച്ചു.

ഒടുവിലൊരുനാള്‍,
ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നിരുന്നപ്പോള്‍,
എന്നെയെന്നുമിഷ്ടമുള്ളൊരാ വസന്തം വന്നെന്നോട്‌ കൊഞ്ചി…
സ്നേഹം… സ്നേഹം…

സ്നേഹത്തിന്‍ പൂക്കാലം കൊണ്ടവളെന്നെ മയക്കി…
എന്നോടൊരു തരി സ്നേഹം പോലും ചോദിക്കാതെ.

Advertisements

19 comments on “ഞാന്‍ സ്നേഹിച്ചവരും, എന്നെ സ്നേഹിക്കുന്നവരും.

 1. sharu പറയുക:

  മൊത്തം ഒരു പ്രണയമയം….. 🙂

 2. Latheesh പറയുക:

  ha ha ha ha ha da sreenath nammale snehikunavarrr athu shanikamanu…..innu eee nimishamm nammaleee
  snehikunavarrrr adutha nimishammm chilapolll nammale attavum verukunavarr ayirikummm…..athu konduuu nammm
  arkuuu vendiyum marikannn onum pokandatoooo……….
  jeevikukaaa nammale snehikunavarkaiiiii

 3. Rafeeq പറയുക:

  സ്നേഹം..സ്നേഹം…

  എന്തോ ഒരനുഭൂതി..

 4. Saji പറയുക:

  സ്നേഹത്തിന്‍ പൂക്കാലം കൊണ്ടവളെന്നെ മയക്കി…
  സ്നേഹത്തിന്റെ സ്പ്ന്ദനങ്ങള്‍ കാലത്തിന്റെ കാഴ്ചകള്‍ക്ക് ചിതലരിക്കാനാകില്ലലൊ ..
  ഒരു പ്രണയതീരത്തില്‍ എത്തിയപോലെ നന്നായിരിക്കുന്നൂ.. 🙂

 5. priya unnikrishnan പറയുക:

  വിളിച്ചു കൂവ്യാലൊന്നു സ്നേഹം കിട്ടില്ല, കാണില്ല.

  അതൊക്കെ താനേ വരും.

  നല്ല വരികളാ ട്ടൊ

 6. AR. Najeem പറയുക:

  അതെ ഇപ്പോ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന ഒന്നാ അത്…

  എന്ത് ചെയ്യാം .. (മൗനം) 🙂

 7. aham | അഹം പറയുക:

  നന്ദി… എല്ലവര്‍ക്കും…

 8. anoopsnairkothanalloor പറയുക:

  beautiful

 9. anoopsnairkothanalloor പറയുക:

  love is a best friend

 10. siva പറയുക:

  What a sweet poem….oh what to say…thank youuuuuu….

 11. Latheef പറയുക:

  ശ്രീനാഥേ!
  നന്നായിട്ടുണ്ട് മോനേ, കുട്ടാ…(ഐഡിയാ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോവിനോടു കടപ്പാട്)

  നല്ല വരികള്‍..തുടരുക

  Lath

 12. sapnageorge പറയുക:

  സ്നേഹത്തിന്‍ പൂക്കാലം കൊണ്ടവളെന്നെ മയക്കി…
  wow………….wonderful words

 13. Nuruthin Ahammed പറയുക:

  നല്ല വരികള്‍, നന്നായിരിക്കുന്നു…

 14. Nuruthin Ahammed പറയുക:

  നല്ല വരികള്‍… നന്നാ‍യിരിക്കുന്നു…

 15. shareekh hyder പറയുക:

  എനിക്കു തോന്നുന്നു സ്നേഹം ബൂമറാങ്ങ്‌ പോലെ യാണെന്ന്. മിക്കപ്പോഴും നാം എറിഞ്ഞത്‌ താനെ തിരിച്ചു വരും, ചിലപ്പോള്‍ കൂട്ടം തെറ്റി അപ്രതീക്ഷിതമായി സംഭവിക്കാം, സൂക്ഷിക്കു വരികളില്‍ കുത്തിനിറച്ച സ്നേഹം ജീവിതാന്ത്യം വരെ, ഭാവുകങ്ങള്‍.

 16. appujayaraj പറയുക:

  എന്നും ഞാനിഷ്ടപ്പെടുന്നൊരീ
  മണല്‍കാറ്റില്‍ നിന്നുകൊണ്ടലറി വിളിച്ചു ഞാന്‍,
  സ്നേഹം.. സ്നേഹം…

  കൂര്‍ത്ത മണല്‍തരികളും, കാറ്റും
  മൂര്‍ച്ചയുള്ള പല്ലുകള്‍കൊണ്ടെന്‍
  ഹൃദയത്തെ കുത്തിനോവിച്ചു.

  എന്നും ഞാനിഷ്ടപ്പെട്ടൊരീ
  പുഴയുടൊളങ്ങളില്‍ നിന്നുകോണ്ടലറി വിളിച്ചു ഞാന്‍,
  സ്നേഹം… സ്നേഹം…

  ദയയില്ലാത്തൊരടിയൊഴുക്കില്‍,
  കരയാന്‍ പറ്റാതെ, കയറാന്‍ പറ്റാതെ
  ഒഴുകിപ്പോയി ഞാന്‍.

  എന്നും ഞാനിഷ്ടപ്പെട്ടൊരീ
  മേഘനാദങ്ങള്‍ക്കിടയിലലറിവിളിച്ചു ഞാന്‍,
  സ്നേഹം… സ്നേഹം…

  ഇടിമിന്നലും, വര്‍ഷവും
  മൂര്‍ഛിച്ച ചില്ലുകള്‍ കൊണ്ടെന്‍
  കരളിനെ കുത്തിയെടുത്തു.

  എനിക്കു പ്രിയമാം ദളങ്ങള്‍ മുറിഞ്ഞുവീണു കരഞ്ഞപ്പോള്‍,
  ഒപ്പം ഞാനും അലറിക്കരഞ്ഞു…
  സ്നേഹം… സ്നേഹം…

  മൃദുലമാം ദളങ്ങള്‍
  ബലിഷ്ഠമാം പാശങ്ങള്‍കൊണ്ടെന്നെ
  വലിഞ്ഞുകെട്ടി ശ്വാസം മുട്ടിച്ചു.

  ഒടുവിലൊരുനാള്‍,
  ഒന്നിനും വയ്യാതെ ഞാന്‍ തളര്‍ന്നിരുന്നപ്പോള്‍,
  എന്നെയെന്നുമിഷ്ടമുള്ളൊരാ വസന്തം വന്നെന്നോട്‌ കൊഞ്ചി…
  സ്നേഹം… സ്നേഹം…

  സ്നേഹത്തിന്‍ പൂക്കാലം കൊണ്ടവളെന്നെ മയക്കി…
  എന്നോടൊരു തരി സ്നേഹം പോലും ചോദിക്കാതെ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )