ഭയപ്പെടുത്തുന്നവര്‍

��യപ്പെടുത്തുന്നവര്‍

ഞാന്‍ ജീവിച്ചത്‌
ഭയപ്പെട്ടും, തകര്‍ന്നുമാണ്‌.

ഉന്മത്തനായ്‌ കാറ്റെന്നെ
ചിതറിത്തെറിപ്പിക്കാന്‍
നോക്കുന്നു.
എന്നെ കരയാന്‍ വിടാതെ.

രക്തം തിളപ്പിച്ചെന്നെ
വധിക്കാനര്‍ക്കനും നോക്കുന്നു.
എന്നെ ചിരിക്കാന്‍ വിടാതെ.

ഈ രാവിലീ ഹിമവും വാശികാട്ടുന്നു,
സ്മൃതിയായൊരെന്‍ സ്വപ്നങ്ങളെ
സ്നേഹിക്കാന്‍ തരാതെ.

മോഹങ്ങളൊരു പിടി
വാരിത്തരുന്നെന്‍ പ്രിയര്‍,
മരിക്കാന്‍ വിടാതെ.

ചുറ്റിലുമെല്ലാമെന്നെ ഭയപ്പെടുത്തുന്നു…
കരയാനും, ചിരിക്കാനും,
സ്നേഹിക്കനും, മരിക്കാനും
ഒന്നിനും സമ്മതിക്കാതെ.

ഇന്നവരെ നോക്കി ഞാന്‍ പറയാന്‍ പഠിക്കുന്നു,
ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന്,
ആരെയും വെറുക്കാന്‍ വിടാതെ.

Advertisements

14 thoughts on “ഭയപ്പെടുത്തുന്നവര്‍

Add yours

 1. ” ഇന്നവരെ നോക്കി ഞാന്‍ പറയാന്‍ പഠിക്കുന്നു,
  ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന് “

 2. da sreenatheeee nee sarikummm oruu kaviii ayaloo daaa
  neee enegane mariiii etrakummm…….njannn kandiruna sreenathinte manasilll etrakum bhavana olichu kidapundayirunoooooo…..satyammmm enique thoniyirunilatooooooo…paksheee epoooo ninee njannn
  sammathikunuuuuu

 3. ശ്രീനാഥ്‌…

  മരണമെന്നൊരു പ്രതിഭാസമെന്നില്‍
  ഒരു മെഴുകുപോല്‍ കത്തിയെരിയും വരെ
  ഞാന്‍ ഭയത്തോടെ മാത്രമേ ജീവികൂ

  ഭയമില്ലായിരുന്നെങ്കില്‍
  ഞാനുണ്ടാക്കുമായിരുന്നില്ല

  നന്നായിട്ടുണ്ട്‌..തുടരുക

  നന്‍മകള്‍ നേരുന്നു

 4. ഇന്നവരെ നോക്കി ഞാന്‍ പറയാന്‍ പഠിക്കുന്നു,
  ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന്,
  ആരെയും വെറുക്കാന്‍ വിടാതെ.

  കൊള്ളാം നന്നായിരിക്കുന്നു

 5. കടപ്പാടുകളും ബന്ധങ്ങളും , അവയ്ക്കോരോരുത്തരോടും ഓരോ വേഷങ്ങള്‍ ആടി കെട്ടേണ്ടി വരിക..
  നാം നമ്മളല്ലാതായി മാറുന്ന ചില നിമിഷങ്ങള്‍…

  ശ്രീനാഥ്….

  നന്നായിട്ടോ..Ar

 6. ആദ്യമായാണിവിടേ….

  കവിതയും അതിലെ ആശയങ്ങളും വളരെഇഷ്ടപ്പെട്ടു.
  “ഞാന്‍ ജീവിച്ചത്‌
  ഭയപ്പെട്ടും, തകര്‍ന്നുമാണ്‌ “………

  എന്നെ സംബന്ധിച്ചേടത്തോളവും ഇത് ഏറെക്കുറെ ശരി, മറ്റൊരു വിധത്തിലാണെന്നേയുള്ളു…

 7. ചുറ്റിലുമെല്ലാമെന്നെ ഭയപ്പെടുത്തുന്നു…
  കരയാനും, ചിരിക്കാനും,
  സ്നേഹിക്കനും, മരിക്കാനും
  ഒന്നിനും സമ്മതിക്കാതെ.

  njanum ennu engane thanne aanu..ennitum engane jeevikunnu..sanhoshikunu ennanum njan karuthunnu.ariyilla ehh jeevitham engotenu..ennalum ozhikinothu jeevikunnu..aaro charadu valikunna nadakathile ente bagam nannayi abinayichu kaanikan.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: