എന്നെയാരും അറിഞ്ഞില്ല

എന്നെയാരും അറിഞ്ഞില്ല

വാക്കുകളില്ലാത്തൊരു ഭാഷ-
ഞാന്‍ വായകൊണ്ട്‌ പറഞ്ഞു.

ആരും ശ്രദ്ധിച്ചില്ല.

ശബ്ദങ്ങളില്ലാത്ത മണിമുഴക്കം പോലെ,
മൗനമായൊരു നാദം പോലെ,
ഞാനട്ടഹസിച്ചു.

ആരും ചിരിച്ചില്ല.

തിരയടുപ്പിച്ച ചിപ്പികള്‍കൊണ്ടെന്‍
നൊമ്പരങ്ങള്‍ക്കു ഞാന്‍ ബലിയിട്ടു.

എന്റെ കണ്ണീര്‍ ആരും കണ്ടില്ല.

എന്റെയാത്മാവിനെ മറയ്ക്കാന്‍ ഞാന്‍-
അദ്രിശ്യമാം തുണിചുറ്റി.

എന്നെയാരും കണ്ടില്ല.

എന്റെ ദുഖവും പകയും
ശബ്ദങ്ങളില്ലാത്ത നിലവിളിയാക്കി
ഞാന്‍ അലറിക്കരഞ്ഞു.

ആരും കേട്ടില്ല.

ജീവനില്ലാത്ത തലോടലായ്‌,
ഘനീഭവിച്ച വിരലുകള്‍ ചെറുചൂടുള്ള
മേനിയില്‍ തൊട്ടു.

ആരും പ്രതികരിച്ചില്ല.

ഭാരിച്ച പാടുകളീമണല്‍പരപ്പിലേല്‍പ്പിച്ച്‌,
ഭാരമില്ലാതെ ഞാന്‍ നടന്നു.

ആരും കൂടെ വന്നില്ല.

ചായം നിറഞ്ഞ ചിത്രങ്ങള്‍ നോക്കി,
കാലം മാറ്റുന്ന മേഘത്തെ നോക്കി
ഞാനിരുന്നു.

എന്നെയാരും അറിഞ്ഞില്ല.

Advertisements

7 comments on “എന്നെയാരും അറിഞ്ഞില്ല

 1. sharu പറയുക:

  ഞാനറിഞ്ഞു……:)
  നന്നായിട്ടുണ്ട്
  “തിരയടുപ്പിച്ച ചിപ്പികള്‍കൊണ്ടെന്‍
  നൊമ്പരങ്ങള്‍ക്കു ഞാന്‍ ബലിയിട്ടു“
  നല്ല വരികള്‍

 2. sivakumar പറയുക:

  നല്ല വരികള്‍… നല്ല ഭാവന….

 3. mansoor പറയുക:

  ശ്രീനാഥ്‌…

  മികച്ചത്‌

  നന്‍മകള്‍ നേരുന്നു

 4. വളരെ ഇഷ്ടമായി കവിത.

  ഭാവുകങ്ങള്‍

 5. ശ്രീ പറയുക:

  വളരെ നന്നായി, ശ്രീനാഥ്.
  🙂

 6. AR. Najeem പറയുക:

  ഒരു വാല്‍മീകത്തിലെന്നോണം സ്വയം ഉള്‍‌വലിഞ്ഞിട്ട് എങ്ങിനെ അറിയപ്പെടാനാ അല്ലെ..:)

  സുന്ദര വരികള്‍…ഒപ്പം കവിതയെ പോലെ സംസാരിക്കുന്ന ആ ചിത്രവും

 7. //എന്നെയാരും അറിഞ്ഞില്ല.// ആരെ ആരറിയുന്നു, ഇവിടെ ബാക്കിയാവുന്നത് ചില സമാന ഹൃദയരുടെ അനുരണനങ്ങള്‍ മാത്രം… നമുക്ക് നാമേ സാക്ഷി……..

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )