‘പ്രിയ’ വാഹിനി

[എന്റെ അച്ഛന്‍ വീട്ടില്‍ ചുമ്മാ ഇരുന്നപ്പൊ എഴുതിയ ഒരു പദ്യം. ഞാന്‍ അതെടുത്ത്‌ ഇവിടെ ചുമ്മാ പോസ്റ്റുന്നു… ]

മാമുനിമാര്‍ക്കെന്നുമെന്നും പ്രിയം
കാനനവാസത്തിനത്രെ.

മുല്ലവള്ളിക്കങ്ങു പടരാന്‍ പ്രിയം
മുറ്റത്തെ തേന്മാവില്‍ മാത്രം.

മുകിലിനും പ്രിയമേറെയതുപോല്‍
വാനിന്റെ മാറില്‍ പരക്കാന്‍,

ആറിനു പ്രിയമാണതെന്നും-ദൂരെ
ആഴിയിലലിഞ്ഞു ചേരാന്‍.

ആളിക്കും പ്രിയം വേറെയില്ല- നല്ല
തേനുള്ള താമരപ്പൂവുമാത്രം.

തീരില്ല പ്രിയമൊരുനാളും-കടല്‍
തിരകള്‍ക്ക്‌ തീരത്തിനോടും.

ഇളംകാറ്റിനും പ്രിയം തന്നെ നോക്കൂ-മുല്ല
മലരിന്‍ സുഗന്ധം പേറി വീശാന്‍.

ആമ്പല്‍ പ്രിയമോടെ നില്‍പൂ-മെല്ലെ
അമ്പിളിമാനത്തിലുയരാന്‍.

താമരനിശക്കന്ത്യയാമേ – കാലെ
തിരയുന്നിതര്‍ക്കന്‍ പ്രിയനേ.

വേഴാമ്പല്‍ കാക്കുന്നിതെങ്ങും – പ്രിയ
മഴമേഘജാലത്തെ വാനില്‍.

പ്രാകൃത മനുജന്നു പോലും – പ്രിയം
പ്രകൃതിമാതാവിനോടത്രെ.

മറ്റൊന്നിലും ഇന്നില്ലയാര്‍ക്കും, പ്രിയ
മഴിയാത്ത സമ്പത്തില്‍ മാത്രം.

Advertisements

6 thoughts on “‘പ്രിയ’ വാഹിനി

Add yours

  1. കൊള്ളാം ശ്രീനാഥ്. നന്നായിരിയ്ക്കുന്നു.

    അച്ഛന്‍‌ ആശംസകള്‍ അറിയിയ്ക്കൂ… ഇനിയും അദ്ദേഹത്തിന്റെ കവിതകള്‍ പോസ്റ്റ് ആക്കി ഇടൂ…
    🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: