എനിക്ക്‌ മടുപ്പാണ്‌…

എനിക്ക്‌ മടുപ്പാണ്‌…
ഈ ജിവിതത്തോടും, ജീവനാടും…
എനിക്ക്‌ മടുപ്പാണ്‌.. എല്ലാത്തിനോടും.

പക്ഷേ..

തലതല്ലിച്ചതഞ്ഞിട്ടുമെന്നുമീ-
തിരമാലകള്‍ക്കു മടുത്തില്ല.

പലനാളായ്‌ പറന്നെത്തുമീ-
കാറ്റിനും ഇനിയും മടുത്തില്ല.

എന്നും, പാതിരക്കുണരുന്ന-
പാതിരപ്പൂവിനും മടുത്തില്ല.

സമയം നോക്കാതെയെത്തുന്ന,
അളന്നു നോക്കാതെപെയ്യുന്ന-
വര്‍ഷമേഘത്തിനു മടുത്തില്ല.

എന്നും എന്റെയാവലാദികള്‍-
കേള്‍ക്കുന്ന ദൈവങ്ങള്‍ക്കും മടുത്തില്ല.

എന്നെ സഹിക്കുന്നൊരെന്‍ കൂട്ടുകാര്‍ക്കും,
എന്റെ വീട്ടുകാര്‍ക്കും ഒരുമാത്രപോലും മടുത്തില്ല.

എങ്കില്‍….

മടുപ്പില്ലാത്തവര്‍ക്കിടയില്‍,
കുറുമ്പുമായ്‌ ഞാനിരിക്കുമ്പോള്‍
ഇപ്പൊ എനിക്കും മടുക്കുന്നില്ല.

Advertisements

9 comments on “എനിക്ക്‌ മടുപ്പാണ്‌…

 1. ഇനിയിത്‌ വായിച്ചിട്ട്‌ നിങ്ങള്‍ക്ക്‌ മടുത്താല്‍ ഞാന്‍ ഹാപ്പിയായി !!

 2. sreesobhin says:

  കൊള്ളാം… നന്നായിരിയ്ക്കുന്നു.

  മടുക്കുന്നതേയില്ല.
  🙂

 3. നന്നായിരിക്കുന്നു.മടുപ്പ് ലവലേശം ഇല്ല

 4. veena says:

  ഹാപ്പിയാവാന്‍ താങ്കള്‍ക്ക് യോഗമില്ല! ഇത്രേം പറഞ്ഞാ പോരേ? 😛

 5. Najeem says:

  ഈ ചിന്ത മതി ജീവിതം മടുപ്പില്ലാതെ ആസ്വദിക്കാന്‍…

  കൊള്ളാം

 6. അഹം; അഭിനന്ദനങ്ങള്‍, യാദൃശ്ചികമായാ ഈ കവിത വായിക്കാന്‍ അവസരം കിട്ടിയത്. നല്ല പ്രേരണ, നല്ല പ്രചോദനം.

 7. ബയാന്‍ ഇങ്ങോട്ട് തള്ളി വിട്ടില്ലായിരുന്നെങ്കില്‍ ശരിക്കും നഷ്ടമായേനേ ഈ കവിത… അവസാനം ഊഹിക്കബിള്‍ ആയിരുന്നെങ്കിലും വളരെ ഇഷ്ടമായി ഈ കവിത… ഇങ്ങിനത്തെ ചിന്ത എല്ലാവര്‍ക്കും പ്രാവര്‍ത്തീകമാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു – അല്ലേ!

  അഭിനന്ദനങ്ങള്‍

 8. വേണു says:

  ഒന്നും മടുക്കാതിരിക്കാന്‍‍ ആവര്‍ത്തന വിരസത്യിലും മടുക്കാത്ത പ്രകൃതി എന്ത് നല്ല ഉദാത്തമായ മാതൃക.ഇഷ്ടമായി, വരികള്‍.:)‍

 9. ജീവിതം പുനര്നവമായി ആസ്വദിക്കാന്‍ കഴിവുള്ള കലാഹൃദയം ഉള്ളവന് മടുപ്പോ?! നീ ജീവിതത്തിന്റെ ആര്‍ജ്ജവവും ആസ്വാദ്യതയും അല്ലേ! ജീവിതത്തെ അറിഞ്ഞാസ്വദിക്കുക – അവസാന തുള്ളിവരെ അമൃത ബിന്ദുവായി!
  പലരുടെയും (തന്റെയും) ചിന്തകള്‍ പ്രതിഫലിപ്പിക്കായാല്‍ – കവിത നന്നായി 🙂

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s