ഞാന്‍ മരിച്ചിതെങ്കിലും.

marichithenkilum.jpg

ഇന്നീ നിലാവിന്‍ പുകയുള്ള രാത്രിയില്‍,
ഈ പാടവരമ്പില്‍ പാട്ടുകള്‍പാടി..
ഒരു തെന്നലായ്‌ ഞാന്‍ വരും.

നമ്മളൊരുമിച്ചിരുന്നൊരീ ആല്‍ത്തറയും,
നമ്മളോടിക്കളിച്ചൊരീ മാവിന്തോപ്പും,
പനിനീര്‍ ചെടികളും, ചെമ്പകവും,
കുറ്റിമുല്ലയും പൂക്കുന്ന നിന്റെ വീട്ടിലെ-
പൂന്തോട്ടവവും കടന്ന്.

നിന്റെ മുറിയിലെ
മരത്തിന്റെയഴികളിട്ട ജാലകത്തിലൂടെ-
ഭാരമില്ലാത്തൊരു കാറ്റായി ഞാന്‍ വരും.

നിന്‍ മേശമേല്‍-
നീയെനിക്കായെഴുതിയ കടലാസു കെട്ടും,
ഞാന്‍ നിനക്കേകിയ ചന്ദനമരത്തിന്റെ തൂലികയും കടന്ന്.

എന്നെ മാത്രം സ്വപ്നം കണ്ടൊരാ,
പാതിമറച്ച നിന്‍ പൂമുഖം ഞാന്‍ നോക്കിനില്‍ക്കും.
നീയെന്നുമെന്നെ സ്നേഹിച്ചതും,
എനിക്കായ്‌ തന്ന ചുമ്പനങ്ങളുമോര്‍ത്ത്‌.

നിലാവിന്‍ വെളിച്ചം,
നിന്റെയുറക്കം കളയാതെ,
കടല്‍ക്കാറ്റിനലകള്‍,
നിന്നെയലട്ടാതെ,
എന്റെയോമനപ്പെണ്ണിനെ ഞാന്‍ നോക്കും.

അറിയാതെപോലുമെന്‍ കണ്ണീര്‍-
നിന്റെ ദേഹത്തു വീഴാതെ…
അറിയാതെയെങ്കിലുമെന്നെ-
മറന്നനിന്നെ ശപിക്കാതെ…
ഞാന്‍ തിരികെമടങ്ങും.

നിന്റെ പൂന്തോപ്പില്‍-
നിന്നൊരു പൂവെടുക്കുന്നു ഞാന്‍.
അതിനു നീ നിന്റെയനുജനെ തല്ലരുത്‌.
ശപിക്കാം എന്നെ നിനക്കാവോളം.

Advertisements

5 thoughts on “ഞാന്‍ മരിച്ചിതെങ്കിലും.

Add yours

 1. മരിച്ചാലും മറക്കാന്‍ ഇഷ്ടപ്പെടാത്ത ഒരുപാട്‌ കാര്യങ്ങള്‍. അതിലൊന്നായി എന്നും പ്രണയം…

 2. പ്രണയം ഒഴുകട്ടെ…ഇടമുറിയാതെ…. എങ്കിലും പ്രണയേതരമായതും പ്രതീക്ഷിക്കുന്നു… ഭാവുകങ്ങള്‍

 3. നന്നായിരിയ്ക്കുന്നു… ഇഷ്ടമായി.

  “അറിയാതെപോലുമെന്‍ കണ്ണീര്‍-
  നിന്റെ ദേഹത്തു വീഴാതെ…
  അറിയാതെയെങ്കിലുമെന്നെ-
  മറന്നനിന്നെ ശപിക്കാതെ…
  ഞാന്‍ തിരികെമടങ്ങും…”

 4. ഞാനിപ്പോളാ ഈ വഴി വരുന്നത്.. താങ്കള്‍ പുലിയായിരുന്നല്ലെ..
  ഫോട്ടോഗ്രാഫി ഇഷ്ടങ്ങളുടെ കൂട്ടത്തില്‍ കണ്ടു… ഫോട്ടോബ്ലോഗ് എവിടെ?

 5. പ്രണയമങ്ങനെ ഒഴുകുകയാണല്ലൊ…. ഒഴുകട്ടെ…
  പ്രണയീതരവും ശ്രമിച്ചുകൂടെ??? ഭാവുകങ്ങള്‍!!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: