കാമം കൊണ്ടൊരു കവിത.

എന്നിലെയിത്തിരിമധുരം
നുണഞ്ഞലിഞ്ഞനിന്നധരങ്ങള്‍,
കഴിഞ്ഞൊരോണത്തിനുണ്ട പാല്‍പായസംപോല്‍…

പിന്നിലേക്കൊരുമിച്ചൊലിച്ചിറങ്ങീ കേശഭാരങ്ങ-
ളിന്നലേ ഞാന്‍ കണ്ട സപ്രമഞ്ചംപോല്‍…
വിടരാന്‍ വെമ്പുന്നു, കൂമ്പിയോരാമ്പല്‍കള്‍…
പടരാന്‍ തുടിക്കുന്നു, പടയായ്‌ പ്രണയം…

ചേമ്പിലമാറില്‍ മഴത്തുള്ളിപോല്‍ നിന്‍-
ചേലുള്ളമാറിലെന്‍ ചുടുമുത്തുകള്‍…
മൗനമീമഴയില്‍ അലിഞ്ഞുപോ-
യിനിയീ കിതപ്പിന്റെയലകളും…

ആലിലയില്‍ ഞാന്‍ ചിത്രം വരക്കുമ്പോള്‍,
കൊഞ്ചലായ്‌ വേണ്ടെന്നു കണ്ണുരുട്ടുന്നുനീ…

പ്രകാശം പൊതിഞ്ഞുവോ നിന്മുഖം,
എന്നെ മയക്കിച്ചിരിച്ചുവോ…

പുറത്തിനിയും തോരാത്തമഴയില്‍,
പെയ്തുതോരുന്നു ഈ പ്രണയമന്ദാരങ്ങള്‍…

തളര്‍ന്നുറങ്ങുമ്പൊഴും ഞാന്‍കൊതിച്ചു,
പൂരപ്പറമ്പില്‍ പടക്കം പെറുക്കാന്‍…

download PDF of this post

________________________________________________________

Advertisements

One thought on “കാമം കൊണ്ടൊരു കവിത.

Add yours

  1. കാമത്തിന്റേയും പ്രണയത്തിന്റേയും ദേവാലയമായ ഈരടികള്‍ക്കുമുന്നില്‍ ഈ തേങ്ങ ചിലപ്പോള്‍ പൊട്ടാതെ കിടന്നേക്കാം..എങ്കിലും നോക്കട്ടേ!!
    ((((( ഠിം )))))
    ഹോ പൊട്ടി!!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

Create a free website or blog at WordPress.com.

Up ↑

%d bloggers like this: