21st KM (a Travelog)

(അക്ഷരപ്പിശാചുക്കള്‍ എന്നും എന്റെ കൂട്ടുകാരായതിനാലും, അധികം സമയം കളയാന്‍ ശ്രമിക്കാത്തതിനാലും വായനക്കിടയില്‍ കല്ലു കടിച്ചാല്‍ ക്ഷമിക്കുക. ഒരുപാട്‌ അക്ഷരത്തെറ്റുകള്‍ ഉണ്ടെന്ന് നേരത്തെ അറിയിക്കട്ടെ!)

നല്ല മടിയുണ്ടായിരുന്നെങ്കിലും, പുതിയ ഒരു സ്ഥലം പരിചയപ്പെടാമല്ലൊ എന്ന ഒറ്റ കാരണംകൊണ്ട്‌ ഞാന്‍ കഴിഞ്ഞ ഞായറാഴ്ച്ച ആശ്രമം(ശ്രീ ശ്രീ രവിശങ്കര്‍ ആശ്രമം, bangalore) വരെ പോകാന്‍ തീരുമാനിച്ചു. എന്റെ കൂട്ടുകാരും അവിടം സ്വസ്ഥവും മനോഹരവുമാണെന്ന് പറഞ്ഞൊരോര്‍മ്മ എന്നെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചു.

രാവിലെ 8 മണിയോടുകൂടി ഞാന്‍ വീട്ടില്‍നിന്നിറങ്ങി. അലസമായി ബാങ്ക്ലൂര്‍ നഗരം… തിരക്ക്‌ കുറവാണ്‌. അടയാര്‍ ആനന്ദ ഭവനില്‍ നിന്നും പ്രഭാതഭക്ഷണം കഴിഞ്ഞ്‌ ബസ്സ്‌ സ്റ്റോപ്പിലേക്ക്‌…

സിറ്റിയില്‍ നിന്നും എകദേശം 21 കി.മി ദൂരമുണ്ട്‌ ആശ്രമത്തിലേക്ക്‌. നേരത്തെ അന്വേഷിച്ചതിന്‍ പ്രകാരം, എനിക്ക്‌ BTM ഇല്‍ നിന്നും ആദ്യം banshankari എത്തണം. ഒരുവിധം എല്ലാ ബസ്സും ആ വഴി പോകുന്നത്‌ കൊണ്ട്‌ അധികനേരം കാത്തുനില്‍ക്കേണ്ടി വന്നില്ല… ഒരു 15 minute കൊണ്ട്‌ ഞാന്‍ അവിടെയെത്തി. അവിടെനിന്നും ആശ്രമത്തിലേക്ക്‌ 211, 214 തുടങ്ങിയ എതാനും ബസ്സുകള്‍ പോകും. കുറച്ചുനേരം കാത്തുനിന്നെങ്കിലും ഒടുവില്‍ ഒരു 214 എനിക്ക്‌ കിട്ടി. ഇരിക്കാന്‍ സ്ഥലമില്ല… സരമില്ല എന്ന് കരുതി ഒരു വശംചേര്‍ന്ന് നിന്നു. പിന്നെയാണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌, ആ ബസ്സില്‍ ഉള്ള ഒട്ടുമുക്കാല്‍പേരും സാധാരണക്കാരില്‍ സാധാരക്കാര്‍ ആയിരുന്നു. കൃഷിക്കാരെ പോലെ തോന്നിക്കുന്നവര്‍… ചിലരുടെ കയ്യില്‍ ഇറച്ചിക്കോഴികള്‍… കുറെ പച്ചിലകള്‍…. വെറ്റിലക്കെട്ടുകള്‍….

അല്‍പം കഴിഞ്ഞാണെങ്കിലും എനിക്കിരിക്കാനൊരു സ്ഥലം കിട്ടി. പക്ഷേ ദോഷം പറയരുതല്ലോ… എന്റെ തലക്കു തൊട്ടുമുകളില്‍ അലറിവിളിക്കുന്ന ഒരു speaker. കാതുപൊട്ടിത്തെറിക്കും തരത്തില്‍ വികലമായ ശബ്ദങ്ങളോടുകൂടി അത്‌ ഗര്‍ജ്ജിച്ചുകൊണ്ടിരുന്നു. എന്റെ തലകറങ്ങുന്ന പോലെ തോന്നി…

ഞാന്‍ എല്ലാവരെയും പോലെ പുറത്തേക്ക്‌ നോക്കിയിരുന്നു. പതുക്കെ പതുക്കെ നഗരത്തിന്റെ തിക്കും തിരക്കും കുറഞ്ഞുതുടങ്ങി… മരങ്ങളും, കാണാന്‍ രസമുള്ള പച്ചവിരിച്ച പറമ്പുകളും കണ്ടുതുടങ്ങി… “ഹൊ,, അപ്പൊ ആശ്രമം ഇരിക്കുന്ന സ്ഥലം കേമം തന്നെയായിരിക്കണം…” മനസ്സില്‍ കരുതി.

സ്ഥലം ഒരു പിടിയുമില്ലാത്തതിനാല്‍ നേരത്തെ തന്നെ ഞാന്‍ conductor നോട്‌ എത്തിയാല്‍ എന്നെ വിളിക്കണമെന്ന് പറഞ്ഞുവെച്ചിരുന്നു. എങ്കിലും ചെറിയൊരു ആകാക്ഷ ഉള്ളില്‍ ഇള്ളതുകൊണ്ട്‌, ഒരൊ സ്ഥലമെത്തുമ്പൊഴും ഞാന്‍ ശ്രദ്ധിച്ചു. എന്റെ സുഹൃത്ത്‌ പറഞ്ഞതനുസരിച്ച്‌, ഇടതുവശത്താണ്‌ ആശ്രമത്തിന്റെ main gate. വളരെ ശ്രദ്ധിച്ചു തന്നെ ഞാന്‍ അതും നോക്കിയിരുന്നു…

ഒരു 40 minutes ആയിക്കാണണം, എന്റെ ബസ്സ്‌ main road ഇല്‍ നിന്നും ഇടത്തോട്ട്‌, ഒരു ചെറിയ വഴിയിലേക്ക്‌ തിരിഞ്ഞു. അപ്പൊ, ആശ്രമം main road ഇല്‍ അല്ല. കുറച്ച്‌ ഉള്ളിലേക്ക്‌ പോകേണ്ടിയിരിക്കുന്നു… തനി കുഗ്രാമം… രണ്ടുവശങ്ങളിലും കൃഷിപ്പാടങ്ങള്‍… ചെളി നിറഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ റോഡ്‌. പക്ഷേ എന്തു മനോഹരമായ പ്രദേശം. എതായാലും ഗുരുജി ആശ്രമം വെക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം നന്നായിരിക്കുന്നു. ആശ്രമം എത്താറായൊ എന്ന ആകാംക്ഷ തീര്‍ക്കാന്‍ അടുത്തിരുന്ന ഒരു പണിക്കാരനെ പോലെ തോന്നിക്കുന്ന യുവാവിനോട്‌ ഹിന്ദിയില്‍ ചോദിച്ചു, “യെ ഗുരുജി കാ ആശ്രം പാസ്സ്‌ മെ ഹെ ക്യാ ?” ആദ്യം അയാള്‍ക്കൊന്നും മനസ്സിലായില്ലെങ്കിലും, ഞാന്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചപ്പോള്‍ കാര്യം പിടികിട്ടി. പക്ഷേ അയാളുടെ മറുപടി എന്നെ ഞെട്ടിച്ചു… എന്റെ വഴി തെറ്റിയിരിക്കുന്നു!

പിന്നെ ഒട്ടും താമസിച്ചില്ല, എനിക്ക്‌ വഴികാട്ടിത്തന്ന conductor ക്ക്‌ മനസ്സില്‍ ഒരായിരം നന്ദി രേഖപ്പെടുത്തിക്കൊണ്ട്‌ ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി, തിരിച്ചു വരുന്ന അടുത്ത ബസ്സും കാത്ത്‌ ഞാന്‍ നിന്നു. അളനക്കമില്ലാത്ത പ്രദേശം. നമ്മുടെ നാട്ടിലെ പാമ്പ്‌ കാവു പോലെ ഒന്ന് അവിടെ ഞാന്‍ കണ്ടു. ഒരുപാട്‌ പ്രദിഷ്ഠകള്‍ ഉണ്ടായിരുന്നു അവിടെ. എതായാലും ഞാന്‍ എന്റെ സുഹൃത്തിനെ വിളിക്കാന്‍ ശ്രമിച്ചു. No Range!!

ഒടുവില്‍ എങ്ങിനെയൊ എന്റെ മൊബൈലില്‍ range വന്നു… ഞാന്‍ എന്റെ സുഹൃത്തിനെ വിളിച്ച്‌ കാര്യം പറഞ്ഞു… പിന്നെയും, കാത്തിരിപ്പ്‌…..

അകലെ നിന്നും ഒരു bike വരുന്നത്‌ ഞാന്‍ കണ്ടു. കൈ കാട്ടി ഞാന്‍ അയാളെ തടഞ്ഞു. എന്റെ മുഖത്തെ ഭാവം കണ്ടിട്ടാണൊ എന്നറിയില്ല, അയാള്‍ എന്നോട്‌ കയറിക്കോളാന്‍ പറഞ്ഞു. വിദ്വാന്‍ എന്നെക്കുറിച്ച്‌ ഒരുപാട്‌ ചോദിച്ചു. അങ്ങേര്‍ പണ്ട്‌ കൊരട്ടി ധ്യാനകേന്ത്രത്തില്‍ വന്നിട്ടുണ്ടത്രെ… എന്റെ വരവിന്റെ ലക്ഷ്യവും, വഴിതെറ്റിയതുമെല്ലം എനിക്കറിയാവുന്ന ഹിന്ദിയില്‍ ഞാന്‍ പറഞ്ഞു. നല്ല മനുഷ്യന്‍, എന്നെ ആശ്രമത്തിന്റെ ഗേറ്റില്‍ തന്നെ കൊണ്ടുവന്നു വിട്ടു. ഒരു നീണ്ട, സുഖിപ്പിക്കുന്ന നന്ദി പറയണമെന്ന് കരുതി വണ്ടിയില്‍ നിന്നറങ്ങിയതും, അയാള്‍ വണ്ടിയെടുത്ത്‌ ഒറ്റവിടല്‍! ok, നന്ദിപറച്ചില്‍ അയാള്‍ക്കിഷ്ടമല്ലായിരിക്കും. പിന്നീടാണൊരു കാര്യം കൂടി ഞാന്‍ ശ്രദ്ധിച്ചത്‌. ആശ്രമം ഇടതു വശത്തല്ല, വലത്‌ വശത്താണ്‌. പിന്നെങ്ങിനെ ഞാന്‍ കാണും??? തെറ്റ്‌ എന്റേതും കൂടിയാണ്‌.

ആശ്രമത്തില്‍ തന്നെ താമസിക്കുന്ന എന്റെ സുഹൃത്തിനെ വിളിച്ചു. അവള്‍ വരുന്നതു വരെ നില്‍ക്കാന്‍ മടിയായതുകൊണ്ട്‌ ഗേറ്റിന്‌ അടുത്തുള്ളൊരു ചെറിയ മതില്‍ക്കെട്ടില്‍ കയറിയിരുപ്പുറപ്പിച്ചു.

ആശ്രമത്തിനുള്ളിലേക്ക്‌ ഞങ്ങള്‍ നടന്നു. സ്വദേശികളും വിദേശികളുമായി പല തരത്തില്‍പ്പെടുന്നവര്‍ നടന്നുപോകുന്നു. പലരും അവിടുത്തെ ‘aashramates’ ആണെന്ന് സുഹൃത്ത്‌ പറഞ്ഞു. നല്ല ഒരു അന്തരീകഷം… മരങ്ങളും ചെടികളും നന്നായി പരിപാലിച്ചിരിക്കുന്നു. ഉദ്യാനം പോലെ ഒന്നുമില്ലെങ്കിലും, പ്രകൃതി ഭംഗി അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുന്നു. ഓടും പാറയും വിരിച്ച ചെറു പാതകള്‍… അവിടിവിടെയായി ചെറു പുല്‍മൈതാനികള്‍… ആമ്പല്‍കുളങ്ങള്‍….

മരങ്ങള്‍ക്കിടയില്‍ ചെറിയ കുടിലുകള്‍പോലെയുള്ള വീടുകള്‍ (kuteer എന്നാണ്‌ അത്തരം ചെറുകുടികുകളെ വിശേഷിപ്പിക്കുന്നത്‌) ഒരോ വീടിനും പുരാണത്തിലെ വ്യക്തികളുടെ പേരാണ്‌ ഇട്ടിരിക്കുന്നത്‌. അതിനിടയില്‍ allah എന്നു പേരുള്ള ഒരു വീടും ഞാന്‍ ആശ്രം mapല്‍ കണ്ടു, സുഹൃത്തിനോട്‌ ചൊദിച്ചപ്പ്പ്പോള്‍ jesus എന്ന പേരില്‍ ഒന്നില്ല എന്ന് മനസ്സിലായി. കാരണം അവ്യക്തം.

ഒരു വലിയ ഹാളില്‍ class (long kriya എന്ന് അവര്‍ പറയുന്നു…. (?)) നടക്കുന്നു. ശാന്തമായ സങ്കീതം അവിടെ നിന്നും ഒഴുകി വരുന്നു…

എല്ലായിടത്തും ഞാന്‍ വെളുത്ത വസ്ത്രം ധരിച്ച കുറേപ്പേരെ ശ്രദ്ധിച്ചു… അവര്‍ teachers ആണെന്ന് പിന്നീടറിഞ്ഞു. AOL course പഠിപ്പിക്കുന്നത്‌ ഈ teachers ആണ്‌.

ഞങ്ങളാദ്യം പോയത്‌ സുമേരു മണ്ടപത്തിലേക്കാണ്‌. ഉയര്‍ന്ന പ്രദേശത്ത്‌ വൃത്താകൃതില്‍ പണിത സുന്ദരമായ ഒരു മണ്ടപം. ചെറിയ കാറ്റ്‌ വീശുന്നു… ചിലര്‍ അവിടെയിരുന്ന് ധ്യാനിക്കുന്നു… അവിടെ നിന്നാല്‍ ഒരുപാടകലെയുള്ള താഴ്‌ന്ന പ്രദേശങ്ങള്‍ കാണാം… സുന്ദരമായ ഒരനുഭവം… മണ്ടപത്തിന്റെ നടുവിലും, ചുറ്റിലും മരങ്ങള്‍ തണലു വിരിച്ചു നില്‍ക്കുന്നു… ഗുരുജി പണ്ട്‌ ഇവിടെയിരുന്നാണ്‌ ദര്‍ശനം കൊടുക്കാറുള്ളതെന്നും ഞാനറിഞ്ഞു.

സുമേരു മണ്ടപം ഒരുപാട്‌ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന ഔ സ്ഥലമാണെന്നും, ധ്യാനിക്കുന്നര്‍വക്ക്‌ വളരെയധികം ഗുണം അവിടെയിരുന്നാല്‍ കിട്ടുമെന്നും അവള്‍ പറഞ്ഞപ്പോള്‍, ഒരു രസകരമായ സ്ഥലമെന്നതിനേക്കാള്‍ കൂടുതലായി എന്തെങ്കിലും ഉണ്ടെന്ന് എനിക്ക്‌ തോന്നിയില്ല.

അവിടെ നിന്നും ഞങ്ങള്‍ പോയത്‌ വിശാലാക്ഷി മണ്ടപത്തിലേക്കായിരുന്നു. ആയിരം താമരയിതളുകള്‍ ഉള്ള വലിയ ഒരു ഗോപുരം. ആശ്രമത്തില്‍ പ്രധാനപ്പെട്ട classഉകളും, പ്രഭാഷണങ്ങളും ഇവിടെയാണ്‌ നടത്തിവരുന്നത്‌. നിര്‍ഭാഗ്യവശാല്‍ എനിക്കതിന്റെയുള്ളില്‍ കയറാന്‍ കഴിഞ്ഞില്ല. ഗുരുജിക്ക്‌ വേണ്ടി ഒരു ഭക്തന്‍ സമര്‍പ്പിച്ചതാണീ മണ്ടപം. ഗുരുജിയുടെ അമ്മയുടെ പേരാണ്‌ വിശാലാക്ഷി…. അമ്മയുടെ മരണാനന്തരം പണിതതിനാലാവാം, അതിനാപ്പേരു വച്ചത്‌. ഇങ്ങിനെയൊരു മണ്ടപം പണിയണമെന്നൊരാഗ്രവുമായി വന്നൊരാ ഭക്തനോട്‌ ഗുരുജി ആവശ്യപ്പെട്ടതിത്രമാത്രം, ഇതിനു നിങ്ങള്‍ എത്ര തൂണുകള്‍ പണിയുന്നൊ, അത്രയും വീടുകള്‍ പാവപ്പെട്ടവര്‍ക്കായി പണിതുകൊടുക്കണം. പണിയുന്ന മണ്ടപത്തിന്‌ ആയിരം താമരയിതളുകള്‍ വേണം, കൊള്ളാം. പിന്നീടറിഞ്ഞു, ആശ്രമത്തിലെ ഇതുപോലുള്ള എല്ലാ കാര്യങ്ങളും ഇതുപോലെ തന്നെയാണ്‌… ആരും ആശ്രമത്തിന്റെ പുരോഗതിയല്ല, മറിച്ച്‌ അശരണരുടെ പുരോഗതിയാണ്‌ ഇച്ഛിക്കുന്നതെന്ന്.

മണ്ടപത്തിനു മുന്‍പില്‍ ഒരു നീണ്ട പുല്‍മൈതാനി. പല തട്ടുകളായി തിരിച്ചിരിക്കുന്ന ആ മൈതാനിയില്‍ ഗുരുജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ജനങ്ങള്‍ നിറയും. വളരെ മനോഹരമായ ഒരു സ്ഥലം. വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ പറ്റിയ സ്ഥലം. പക്ഷേ അവിടെയാരും വിശ്രമിക്കറില്ലത്രെ. എല്ലാവര്‍ക്കും തിരക്കുള്ള ജോലികള്‍… Art Of Living എന്നെ നോക്കി അപ്പൊ ഒന്നു കളിയാക്കി ചിരിച്ചൊ????ആ പുല്‍മൈതാനിയില്‍ ഞങ്ങള്‍ കുറച്ചുനേരം ഇരുന്നു… എന്റെ സുഹൃത്ത്‌ ഗുരുജിയെക്കുറിച്ചും, ആശ്രമത്തിലെ രീതികളെ ക്കുറിച്ചും, സത്സങ്ങിനെ കുറിച്ചും വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു…. ഞാന്‍ ശ്രദ്ധിച്ചു, അവള്‍ക്ക്‌ സ്വന്തം കാര്യങ്ങളും, വീട്ടിലെ കാര്യങ്ങളും പറയാനല്ല, ഈ പുതിയ വീട്ടിലെ കാര്യങ്ങള്‍ പറയാനാണ്‌ താല്‍പര്യം. കൗതുകം തോന്നിപ്പോയി. അതുകൊണ്ടു തന്നെ, ഞാനും അധികമൊന്നും അങ്ങോട്ടും പറയാന്‍ തുനിഞ്ഞില്ല.

ഞങ്ങള്‍ അവിടെ നിന്നും നടന്നു. അടുത്തു തന്നെ ഒരു AOL books and CD library, canteen, ഒരു ചെറിയ sooper market തുടങ്ങി അത്യവശ്യം വേണ്ട എല്ലാം ഉണ്ട്‌… ഗുരുജിയുടെ ഒരു VCD യും, ഒരു പുസ്തകവും (ഇതു രണ്ടും എനിക്കെത്ര ഉപകരിക്കും അഥവാ മനസ്സിലാവും എന്ന് ഇപ്പൊ ദൈവത്തിനു മാത്രമേ അറിയൂ….) വാങ്ങി, അവളോട്‌ യാത്രയും പറഞ്ഞ്‌ ഞാന്‍ തിരിച്ച്‌ ബസ്സ്‌ കയറി. അപ്പൊഴും എന്റെ മനസ്സില്‍ കുറച്ച്‌ നേരമായി തുടങ്ങിയ സംശയം മാറിയില്ല…

ഈ ഗുരുജി ശരിക്കും ദൈവമാണൊ???? ഏയ്‌…

 

0909201_resized.jpg
[vishaalaakshi Mantap]   

click here to download PDF this post

Advertisements

One comment on “21st KM (a Travelog)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )