പകച്ചുപോയ്‌…

പുഴുത്തമാംസത്തില്‍ ലഹരിനിറക്കുന്ന
പുതിയരീതികള്‍ ഞാന്‍ കണ്ടു.
തണുത്തമുറികളില്‍ വിയര്‍ത്തുവിറക്കുന്നകമ്പ്യൂട്ടറില്‍
പരലോകം കണ്ട മിത്രങ്ങളെക്കണ്ടു.

ഞാന്‍ പകച്ചുപോയി!

കഴിയാത്തകാശിന്റെ കണക്കുനോക്കുന്നവരെയും,
അതിലെ തെറ്റുതിരുത്താന്‍ കാശുവാങ്ങുന്നവരെയും കണ്ടു.

വെയിലില്‍ മനുഷ്യനും, മഴയിലും കാറ്റിലും ദൈവങ്ങളും,
തള്ളിയിട്ടു മരണം മണത്ത മരങ്ങളെക്കണ്ടു.

ചവറുകൂനക്കുമുകളില്‍ വയറുവേദനമറ്റാന്‍-
കൊതിച്ചെന്നെനോക്കിയൊരവളെയും കണ്ടു ഞാന്‍
പകച്ചുപോയി!

പ്രണയം കണ്ടു ഞാന്‍, പ്രളയവും കണ്ടു.
വെണ്ണീറായൊരെന്‍ കണ്ണീരു കണ്ടു.

താളം പിടിക്കാതെപെയ്യുന്നമഴയില്‍,
ഓളമായ്പോയൊരെന്‍ നൊമ്പരം കണ്ടു…

ഇനിയും…
തിരികേവരാത്തൊരെന്‍ ജീവിതം കണ്ടു ഞാന്‍…
പകച്ചുപോയ്‌!

മധുരിക്കും ഓര്‍മ്മകളേ…

അയല്‍പ്പക്കമായൊരമ്പലവും കുളവും…
നാലുപാടും കാലം വേഷം മാറുന്ന വയലുകളും…

മേലോട്ടി പറമ്പിലെ ഒളിച്ചുകളിയും,
കൊട്ടത്തോക്കിനുണ്ട പറിക്കാനിറങ്ങുന്ന മേലോട്ടിക്കിണറിലെ വള്ളിപ്പടര്‍പ്പുകളും…

തളര്‍ന്നുറങ്ങുന്ന രാത്രികളിലെന്റെ സുഖമുള്ള സ്വപ്നനങ്ങള്‍.

മഴക്കാലത്തു താഴത്തെ തൊടിയിലെ ചെറു കനാലില്‍ വെള്ളമൊഴുകാനുള്ള കാത്തിരിപ്പ്‌…
അതു കഴിഞ്ഞാലാക്കനാലില്‍ ചെറുമീന്‍ വരാനും, ചൂണ്ടയിടാനും..

പാടത്തെച്ചെളിയില്‍ ഓടിനടക്കാനും, കക്കപെറുക്കാനും,
നീര്‍ക്കോലിയെ കാണുമ്പൊ പേടിച്ചോടാനും അമ്മ കണാതെ കണ്ടുപിടിച്ച വിലപിടിച്ച സമയങ്ങള്‍…

അമ്പലക്കുളത്തില്‍ പള്ളാത്തിയെ തോര്‍ത്തുമുണ്ടില്‍ പിടിക്കാന്‍ പോകണം. ഊളാക്കുകുത്തുമ്പൊ ഇത്തവണയെങ്കിലും ഒന്നാമതെത്തണം… ജോലികള്‍ അങ്ങിനെ ഒരുപാട്‌…

എന്റെ സ്വപ്നങ്ങള്‍ക്ക്‌ നൂറുനിറമാണ്‌.

ഞാന്‍ മാത്രം ഇഷ്ടപ്പെടുന്നൊരെന്റെയീ സ്വപ്നങ്ങള്‍ക്ക്‌ അമ്പലത്തിലെ പ്രസാദമായി കിട്ടുന്ന കദളിപ്പഴത്തിന്റെ രുചിയാണ്‌…

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

എന്റെ നാടിന്റെ ചില ഭാവങ്ങള്‍…

 എന്റെ വീടിന്റെ തൊടിയിലെ ഒരു പുലര്‍കാലം….ഞങ്ങളുടെ അമ്പലം….പാടം പൂത്തകാലം…….പാടം പൂത്തകാലം…

ഓണാശംസകള്‍!!!

കിളിപാടും വയലുകളില്‍…
പൂവിളിതന്‍ പുലരികളില്‍…
തുമ്പപ്പൂ മലരുകളില്‍…
തിരുവോണം പുലരുകായ്‌…

എന്റെ എല്ലാ പ്രിയ മിത്രങ്ങള്‍ക്കും, ഈ ഓണക്കാലത്തിന്റെ എല്ലാ സമൃദ്ധിയും, സന്തോഷവും നേര്‍ന്നുകൊണ്ട്‌, എന്റെ ഹൃദയം നിറഞ്ഞ…

ഓണാശംസകള്‍!!!