ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

ഒട്ടുമിക്കവര്‍ക്കും അറിയാം, ശിവക്ഷേത്രത്തില്‍ പ്രദക്ഷിണം വക്കേണ്ട രീതി. ക്ഷേത്രത്തിനകത്ത്‌ ഇടത്‌ ഭഗത്തുള്ള ഓവുചാല്‍ വരെ ഒരു പകുതി പ്രദക്ഷിണം, അവിടെ തൊഴുത്‌ തിരിച്ച്‌ നടന്ന്, വലതു ഭാഗത്തുകൂടെ ഓവുചാല്‍ വരെ മറുപകുതി പ്രദ്ക്ഷിണം. അതിനുള്ള കാരണവും നിങ്ങള്‍ക്കറിയാം എന്ന് വിശ്വസിക്കുന്നു.

എനിക്കറിയാവുന്നത്‌, ശിവക്ഷേത്രത്തിലെ ഒാവുചാല്‍ ഗംഗാ നദിയെ പ്രദിനിധാനം ചെയ്യുന്നു. അതുകൊണ്ട്‌ തന്നെ, പുണ്യ നദിയായ ഗംഗയെ മുറിച്ച്‌ കടക്കുന്നത്‌ ശുഭമല്ല എന്ന് പറയപ്പെടുന്നു.

ഇനി, നേരത്തെ പറഞ്ഞ പ്രദക്ഷിണത്തിനെ പറ്റി…
ആദ്യപകുതി ഓവുചാല്‍ വരെ വന്ന്, തൊഴുതതിന്‌ ശേഷം, തിരിച്ച്‌ വരേണ്ടത്‌ ബലിക്കല്ലിനകത്ത്‌ കൂടെയാണ്‌. ബലിക്കല്ലുകള്‍ക്കകത്ത്‌ കൂടെ വേണം തിരിച്ച്‌ നടന്ന് മറുവശത്തുകൂടി ഓവുചാലിനടുത്തെത്താന്‍. അവിടെനിന്നും സാധാരണ പോലെ, പ്രദക്ഷിണ വഴിയിലൂടെ വരാം. ചുരുക്കിപ്പറഞ്ഞാല്‍, പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോള്‍, ഒരിക്കലും വിപരീത ദിശയില്‍ നടക്കാന്‍ പാടില്ല എന്ന് സാരം. അങ്ങിനെ നടക്കേണ്ട അവസരത്തില്‍ (ഉദാ:മുമ്പേ പറഞ്ഞ ശിവക്ഷേത്രത്തിലെ പ്രദക്ഷിണം) ബലിക്കല്ലുകള്‍ക്കുള്ളിലൂടെ, പ്രദക്ഷിണവഴിയിലൂടെയല്ലാതെ വേണം നടക്കാന്‍. (ഇത്‌ ഹിന്ദു അനുഷ്ഠാനകോശം എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്‌)

എല്ലാ ശിവക്ഷേത്രങ്ങളിലും ഇങ്ങനെ പകുതി പ്രദക്ഷിണം ആണൊ? അല്ല. അതിന്‌ ഏറ്റവും നല്ല ഒരു ഉദാഹരണമാണ്‌ എന്റെ നാട്ടിലെ ശ്രീ ശങ്കര നാരായണക്ഷേത്രം. പേരില്‍ നിന്ന് തന്നെ മനസ്സിലാവും, പ്രതിഷ്ഠ ശങ്കരനും, നാരായണനും ചേര്‍ന്നതാണ്‌ എന്ന്. ശാസ്ത്രപ്രകാരം, ആ അമ്പലത്തില്‍ രണ്ട്‌ ശക്തികളും ഒരുപോലെ നിലകൊള്ളുന്നു. അത്‌ കൊണ്ട്‌ തന്നെ പ്രദക്ഷിണം സധാരണ പോലെയാണ്‌.

എന്റെ അറിവ്‌ ഒരിക്കലും പൂര്‍ണ്ണമോ, പരമ സത്യമോ ആവണമെന്നില്ല. തെറ്റുകള്‍ കാണുന്നവര്‍ എന്നെ തിരുത്താന്‍ ശ്രമിക്കുക.

Advertisements

2 comments on “ശിവക്ഷേത്രത്തിലെ പ്രദക്ഷിണം

 1. കണ്ണൂസ്‌ പറയുക:

  കേരളത്തിലെ ശിവക്ഷേത്രത്തിലെ ഈ രീതി കണ്ടിട്ടുള്ളൂ. ഇതിന്‌ കാരണമായി ഞാന്‍ കേട്ടിരിക്കുന്നത്‌, ശിവനെ ഒരു പ്രദക്ഷിണം ചെയ്താല്‍ ഈ ജന്മത്തിലെ പാപങ്ങള്‍ എല്ലാം തീരും എന്നും അതുകൊണ്ട്‌ അതിന്‌ ഒരു കുറുക്കുവഴി പാടില്ലെന്നും ആണ്‌. ഈ നിയമം ഉള്ള ക്ഷേത്രങ്ങളില്‍ നിയമലംഘനം നടത്തി മുഴുപ്രദക്ഷിണം ചെയ്താല്‍, ആ ഫലം കിട്ടുകയും ഇല്ലല്ലോ.

  അപ്പോ കേരളത്തിന്‌ പുറത്തുള്ള ശിവക്ഷേത്രത്തില്‍ പോയി പ്രദക്ഷിണം ചെയ്താല്‍ പോരേ എന്ന ചോദ്യം ബാക്കി. 🙂

 2. chithrakaran പറയുക:

  രാത്രി വെറ്റിലപ്പാക്ക്‌ നിലത്തു(കട്ടിലിനടിയില്‍) വീണാല്‍ തിരയാന്‍ പാടില്ലെന്ന് ഒരു വിശ്വാസമുണ്ടായിരുന്നത്രേ.
  ഒരു കാര്യപ്പെട്ട നംബൂതിരി തന്റെ മക്കളോട്‌ പറഞ്ഞ ഇക്കാര്യം ജനം അറിഞ്ഞ്‌ ആചാരമാക്കിയത്‌ അലക്കുകാരിയുടെ സാക്ഷ്യപ്പെടുത്തലിനെത്തുടര്‍ന്നായിരുന്നത്രേ.
  നംബൂതിരി മക്കളോട്‌ ഈ നിയമം പറയുംബോള്‍ നംബൂതിരിയുടെ കട്ടിലിനടിയില്‍ അലക്കുകാരി സ്വാസംപിടിച്ച്‌ ഒളിച്ചിരിക്കുകയായിരുന്നു.
  എങ്ങനെയുണ്ട്‌ നംബൂതിരിയുടെ ബുദ്ധി!!

  അതുപോലെ കേരളത്തിലെ ശിവപ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിലേതിലെങ്കിലും ഭാഗത്ത്‌ കാണാന്‍ പാടില്ലാത്തതു സംഭവിച്ചുകൊണ്ടിരുന്നപ്പോള്‍ ശിവന്‌ പ്രതിക്ഷണം പകുതിമതിയെന്ന് നംബൂതിരി ശ്രേഷ്ടന്മാര്‍ ആരെങ്കിലും നിയമമുണ്ടാക്കിക്കാണും!!!!!!

  ക്ഷേത്രാചാരങ്ങളൊക്കെ അത്രെള്ളു ശ്രീനാഥ്‌

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )