ചിരട്ടക്കരിയിട്ട ഇറയങളില്‍ അത്തള പിത്തള ചൂലാപ്പി കളിച്ചിരുന്നപ്പോള്‍ ഞാന്‍ തിരിച്ചറിയാതെ പോയ സ്നേഹം…
ഉച്ചത്തിലാട്ടിയ ഊഞാലില്‍ താഴെവീഴാതെന്നെ മുറിക്കിപ്പിടിച്ചിരുന്ന സ്നേഹം…
പൊഴിഞു വീണ അരിനെല്ലിക്കയും, അരിവെള്ളരിയും പാതിയായെനിക്ക് തന്ന സ്നേഹം…
അതാണെന്നുമെന്നും എന്റെ പ്രിയങ്കരമായ പ്രണയം.
