ഇടവഴിയിലെ ചുമന്ന ചെളിവെള്ളത്തില്‍ കാലുകൊണ്ടു പടക്കം പൊട്ടിക്കാന്‍…
ചേറ് തേച്ചു മിനുക്കിയ വരമ്പിന്‍ സുഷിരങ്ങളില്‍നിന്നും തലയിടുന്ന കക്കകളെ നോക്കിച്ചിരിക്കാന്‍…
വര്‍ഷമാസങ്ങളില്‍ നിറയുന്ന ചാലില്‍ വരിയിടുന്ന തുപ്പലം കൊത്തികളെ ശല്യപ്പെടുത്താന്‍…
കടപ്ലാവിന്റെ തണലില്‍ ഞാന്‍ കെട്ടിയൊരൂഞ്ഞാലില്‍ ഇരുത്തിയാട്ടാന്‍….
പൂഴിമണല്‍ ചോറും, വെളിവെള്ളം സാമ്പാറും, ശീമയിലപ്പൊരിയലുമുണ്ടാക്കി, അഛനുമമ്മയും കളിക്കാന്‍…
എനിക്കൊരു കൂട്ടുകാരിയെ കിട്ടി…
