ശോഷിച്ച കോശങ്ങളനുസരണ കാട്ടാതെ,
മോഹിച്ച സ്വപ്നങ്ങള്‍ കരുണകാട്ടാതെ,
കൊഴിഞ്ഞു വീഴാന്‍.
നിന്നെയിക്കിളികൂട്ടാനെത്തുന്ന കാറ്റിനാലാ-
രോരുമറിയാതെ പറന്നിറങ്ങാന്‍.
നേരമായ്,
നിന്‍ കാല്‍ചുവട്ടിലെന്നും,
ചുമ്പിച്ചുറങ്ങാന്‍,
നിന്‍ ജീവനാടിതന്‍ വിശപ്പടക്കാന്‍,
നിന്‍ ഭോജ്യമായ് അടിഞ്ഞുചേരാന്‍.
നേരമായ്,
ഒരുനാള്‍ നിന്റെ ശിഖരങ്ങളില്‍,
നീപോലുമറിയാതെ പുനര്‍ജ്ജനിക്കാന്‍,
കൂവളത്തിലായ് പുണര്‍ന്നുറങ്ങാന്‍.
