അക്ഷരാരംഭ കാണ്ഡം.

അച്ഛന്‍ പഠിച്ച കൊടകര LP സ്കൂളിന്റെ നൂറാം വാര്‍ഷികത്തോടനുബന്ദ്ധിച്ച്‌ എന്റെ അച്ഛന്‍ എഴുതി അവതരിപ്പിച്ച ഒരു കവിത…

അക്ഷരാരംഭ കാണ്ഡം. (click on the image to get it enlarged)


Published in:  on ഒക്ടോബര്‍ 23, 2008 at 7:33 am അഭിപ്രായങ്ങള്‍ (3)

പുലയന്‍ വേലായുധന്റെ കട്ടില്‍.

അയിന്റെ ഒരു ഓരത്താര്‍ന്നൂ ചെര്‍പ്പത്തീ ഞാന്‍ കെടന്നേ.
തള്ളേടട്‌ത്ത്‌.

ന്റെ അപ്പീം മൂത്രോം ന്തോരാ അയ്‌ലായ്ക്കണേന്നറ്യോ…

ഇസ്കൂള്ള്‌ പോയ്പ്പോ ഞാന്‍ നെലത്തായി.

തന്തയാര്‍ന്നൂ മുഴോന്‍ നേരോം അതീ കെടന്നെ.

അങ്ങേര്‌രെ അനിയന്‍, ന്റെ ചെറിയച്ഛന്‍ വെട്ടോത്ത്യോണ്ട്‌ വെട്ടി കൊല്ലണേന്റെ തലേസം വരെ.

ഇക്ക്‌ തള്ളേനെ തല്ലാന്‍ തോന്ന്യാന്ന് മോലാ ഞാന്‍ പിന്നേം അതീ കെടക്കാന്‍ തൊടങ്ങ്യേ.

വാളും, ചളീം കൊറെണ്ടാര്‍ന്നൂ. ഇന്നട്ടും തള്ള വല്ലപ്പോഴും അത്‌ തൊടച്ചിട്ടു.

ചോര തെളച്ചപ്പ്ഴും, ചന്തീം മൊലേം വെച്ച്‌ ചന്തോള്ള അമ്മിണീനെ മോഹായ്പ്പൊഴും കമഴ്‌ന്ന് കെടന്ന് കാലാട്ട്യൊറങ്ങാന്‍ ഇതേണ്ടാര്‍ന്നുള്ളൂ.

ഓളേ തന്നെ കെട്ട്യൊണ്ടോന്ന അന്നന്നെ രാത്രി വെളക്കൂതിക്കെടത്തി അവളെ പേടിപ്പിച്ചതും ഇതിലന്യാര്‍ന്നൂ.

ഓള്‌ പറഞ്ഞൂ, മ്മള്‌ രണ്ടാള്‍ക്ക്‌ കെടക്കാന്‍ ഇയ്‌ല്‌ എടല്ല്യാന്ന്,
ഞാന്‍ പറഞ്ഞൂ, ഇങ്ങനെ കെടക്കണേനും ഒരു സുഖണ്ട്‌ ന്ന്‌.

പക്ഷേ ഓള്‍ക്ക്‌ ക്ടാവായേപിന്നെ ഓളേക്കൊണ്ട്‌ ഒരുപകരോം ഇല്ല്യാര്‍ന്നൂ.
എപ്പ നോക്ക്യാലും ആ ക്ടാവിന്റെ പിന്നാലെ. പണ്ടാരടങ്ങാന്‍.
പോയി പണ്യോക്കാന്‍ പറഞ്ഞു ഞാന്‍.

പിന്നേം ഒറ്റക്കായി കെടപ്പ്‌ അയ്മ്മെ.

തള്ളേം, ഓളും ക്ടാവും നെലത്ത്‌.

അങ്ങനെ കൊറെക്കാലം അയിമ്മെ കെടന്നെങ്കിലും പട്ടിണിയന്ന്യാര്‍ന്നൂ.

ഇപ്പോ ഞാന്‍ പൊറത്താ കെടക്കണേ.

തള്ളക്ക്‌ ദീനം. എണിക്കാങ്കൂടി വയ്യ.
അടുത്തെക്ക്‌ പോയാ നാറീട്ട്‌ വയ്യ.
ഓളാ അവിടെ കെടക്കണേ. നോക്കാന്‍.

ഇക്കിനി അയ്‌ല്‌ കെടക്കേം വേണ്ട.
നാശം!

Published in:  on ഒക്ടോബര്‍ 15, 2008 at 4:24 am അഭിപ്രായങ്ങള്‍ (9)