(ഇതൊരു ഗദ്യകവിതായാണെന്ന് വേണമെങ്കില്‍ പറയാം, അതുകൊണ്ടുതന്നെ ഇതൊരു കവിത പോലെ വായിക്കരുതെന്ന് അപേക്ഷ!)
ലഹരികള്‍ക്കടിമായൊരു സാധാരണക്കാരന്റെ വേദനകളും, കുറ്റബോധങ്ങളും അയാള്‍ ആരുമറിയാത്തൊരു ലോകത്തിരുന്നെഴുതി… തെറ്റുതിരുത്താന്‍ ഇനിയൊരവസരമില്ലെന്നറിഞ്ഞിട്ടും.
മനസ്സിന്മുഖത്തു വെയില്‍ക്കുത്തുവീഴവേ,
ഇരുളിലെന്നാത്മാവ് തീരത്തെ നോക്കവേ,
ആസക്തിയായ് എന്നില്‍ ലഹരിതന്‍ സൗന്ദര്യം.
ഞെരമ്പില്‍ തിളക്കുന്നൊരാഗ്രഹം, ദുരാഗ്രഹം.
ചുണ്ടില്‍ പുകക്കുന്നു സ്വര്‍ഗ്ഗം, മൂഢസ്വര്‍ഗ്ഗം.
ഓര്‍മ്മയില്‍ പുകപോലെ സ്മൃതികളും, മൃതികളും,
കൂടെയൂന്മത്തമായെന്‍ കുസൃതികളും.
ചോരതുപ്പുന്ന നെഞ്ചിലിനിയെന്നും,
ഊതിനിറക്കും പുകച്ചുരുള്‍ പറയുന്നു,
ചിരിക്കാന്‍ നില്‍ക്കതെ പ്രിയനേ,
നീ നിന്റെ യാത്രക്കുകൊടിയൊന്നു വീശൂ…
കണ്ണുതുറക്കാന്‍ മറന്നിരിക്കുന്നു ഞാന്‍,
ലഹരിയില്‍ സര്‍വ്വം മറന്നിരിക്കുന്നു ഞാന്‍.
ചിരിക്കുന്നു ഞാന്‍, പൊട്ടിത്തെറിക്കുന്നു ഞാന്‍,
വെറുപ്പിന്റെ മണമായ്, നിറയുന്നു ഞാന്‍-
എന്റെ വീട്ടിലും, നാട്ടിലും കൂട്ടുകാര്‍ക്കിടയിലും.
ജീര്‍ണ്ണിച്ചമനസ്സുമായ് നിന്നെന്റെയരികില്‍,
ജീര്‍ണ്ണം പിടിക്കാതെ – ലോകം.
അതെന്നെ നോക്കിച്ചിരിക്കുന്നു, സഹതപിക്കുന്നു.
മുങ്ങിമരിക്കുന്ന മീനിനെപ്പോലെ ഞാന്‍ പിടയവേ…
എന്റെ സ്നേഹം മരിച്ചതും, പ്രണയം മരിച്ചതും,
എന്റെ പിന്നാലെ വന്നീലോകം ശപിച്ചതും,
അറിയാതെ-യൊന്നും പറയാതെ ഞാന്‍…
ഇരുമ്പിന്റെയഴികളില്‍ തൂങ്ങിക്കിടന്നൊരീ
വര്‍ഷത്തിനൊപ്പം കരഞ്ഞീടവേ…
കേള്‍പ്പൂ ഞാന്‍ – ഇരുളിന്റെശബ്ദം…
എന്നെവിളിക്കാന്‍ പറന്നെത്തിയോ…
എന്നും നിലക്കാത്ത മരണമായ് നീ…
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
